കൊച്ചി: മുൻ പുരോഹിതൻ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തൃശ്ശൂർ ജില്ലയിലെ ഒരു പള്ളിയിൽ പുരോഹിതനായിരുന്ന മുരിങ്ങൂർ ചുങ്കത്ത് വീട്ടിൽ താമസിക്കുന്ന സി.സി. ജോൺസൺ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ജോൺസനെ പിന്നീട് പൗരോഹിത്യത്തിൽനിന്ന് പുറത്താക്കി. 2016-ലാണ് പരാതിക്ക് ആസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് നഗ്ന ഫോട്ടോയും എടുത്തിരുന്നു. തുടർന്ന് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതും പതിവായി. യുവതി ഇക്കാര്യം പള്ളിയിലെ മറ്റൊരു ശുശ്രൂഷകയായ ഒളിമ്പ്യൻ മയൂഖ ജോണിയോട് പറഞ്ഞു. പുരോഹിതന്റെ പ്രവൃത്തി തന്നെ അറിയിച്ചതായി അറിയിക്കാൻ മയൂഖ ആവശ്യപ്പെട്ടു. പുരോഹിതൻ അയച്ച സന്ദേശങ്ങൾ മയൂഖയ്ക്ക് സി.ഡി.യിലാക്കി നൽകിയെന്ന് അറിയിക്കാനും ആവശ്യപ്പെട്ടു. ഇക്കാര്യം അറിയിച്ച ശേഷം ജോൺസന്റെ ഭാഗത്തുനിന്ന് ശല്യം ഉണ്ടായിരുന്നില്ല. യുവതി പിന്നീട് വിവാഹിതയായി. ഇതിനിടെ സി.ഡി. ആവശ്യപ്പെട്ട് ജോൺസൺ മയൂഖയെ നിരന്തരം ഭീഷണിപ്പെടുത്തി. ജോൺസൺ ഏർപ്പെടുത്തിയ മുംബൈ സാബു എന്നയാൾ ഏതാനും പേരുമായെത്തിയും ഭീഷണിപ്പെടുത്തി. സി.ഡി. മയൂഖയ്ക്ക് കൈമാറിയിരുന്നില്ല. പുരോഹിതൻ അയച്ച സന്ദേശങ്ങൾ അന്നുതന്നെ ഡിലീറ്റ് ചെയ്തിരുന്നു. ഭീഷണി തുടർന്നതോടെയാണ് പരാതി നൽകിയത്. ഇതിൽ കാര്യമായ അന്വേഷണം നടക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിയിൽ പറയുന്നു. പ്രതിയുടെ സ്വാധീനത്തെ തുടർന്നാണ് അന്വേഷണം നടക്കാത്തതെന്നും ആരോപണമുണ്ട്.തന്റെ സുഹൃത്തായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയെ രക്ഷിക്കാൻ മുൻ വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അടക്കമുള്ളവർ ഇടപെട്ടെന്ന പരാതി മയൂഖ ജോണി കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2UkVnXk
via
IFTTT