Breaking

Thursday, July 1, 2021

കൊച്ചി മെട്രോ ഇന്നുമുതൽ വീണ്ടും

കൊച്ചി : 53 ദിവസം നീണ്ട അടച്ചിടലിനു ശേഷം കൊച്ചി മെട്രോ വ്യാഴാഴ്ച മുതൽ വീണ്ടും ഓടിത്തുടങ്ങും. ലോക്ഡൗണിനെ തുടർന്നാണ് മെട്രോ സർവീസ് നിർത്തിവച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അധികൃതർ അറിയിച്ചു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിൽ ട്രെയിനുണ്ടാകും. തിരക്കില്ലാത്ത സമയങ്ങളിൽ ഇടവേള 15 മിനിറ്റായിരിക്കും. എല്ലാ സ്റ്റേഷനിലും തെർമൽ സ്കാനർ എല്ലാ സ്റ്റേഷനുകളിലും തെർമൽ സ്കാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷനിലേക്കു കടക്കുന്നതിനു മുൻപു യാത്രക്കാരുടെ താപനില പരിശോധിക്കും. പ്രധാന സ്റ്റേഷനുകളിൽ തെർമൽ ക്യാമറകളുമുണ്ടാകും. ട്രെയിനുകൾ സ്റ്റേഷനുകളിൽ നിർത്തിയിടുന്ന സമയം 20 സെക്കൻഡിൽനിന്ന് 25 സെക്കൻഡായി കൂട്ടി. യാത്രക്കാർ തിക്കിത്തിരക്കുന്നത് ഒഴിവാക്കുന്നതിനും ട്രെയിനിൽ ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പാക്കുന്നതിനുമാണിത്. ട്രെയിനിനകത്തെ ചൂട് 26 ഡിഗ്രിയായിരിക്കും. എല്ലാ സ്റ്റേഷനുകളിലും അണുനശീകരണം നടത്തി. സാമൂഹിക അകലം പാലിക്കുന്നതിന് സ്റ്റേഷനിലും ട്രെയിനിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ യാത്രയ്ക്കൊടുവിലും ട്രെയിൻ അണുവിമുക്തമാക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോൺടാക്ട്ലെസ് ടിക്കറ്റ് സംവിധാനമുണ്ട്.യാത്രക്കാർ അറിയാൻ അടയാളപ്പെടുത്തിയിരിക്കുന്ന സീറ്റുകളിൽ മാത്രം ഇരിക്കുക.. ലഗേജിന്റെ വലിപ്പം കഴിവതും കുറയ്ക്കുക. യാത്രയ്ക്കായി കൊച്ചി വൺ കാർഡുപയോഗിക്കാം. മാസ്ക് നിർബന്ധം. എല്ലാ സ്റ്റേഷനിലെയും കവാടത്തിൽ സാനിറ്റൈസർ.


from mathrubhumi.latestnews.rssfeed https://ift.tt/3ybyNyR
via IFTTT