Breaking

Monday, October 5, 2020

ചൊവ്വയെത്തുന്നു, ഭൂമിയുടെ അരികിലേക്ക്

Mars| Photo: NASA/ESA/Hubble Heritage Team - STScI/AURA, J. Bell - ASU, M. Wolff - Space Science Institute via AP പയ്യന്നൂർ: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയുടെ അടുത്തെത്തുന്നു. ഒക്ടോബർ ആറിനാണ് ഭൂമിയോട് ഏറ്റവും അടുക്കുക. ചന്ദ്രന്റെ തൊട്ടുമുകളിലാണ് (പടിഞ്ഞാറ്) ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടുമണിയോടെ നിരീക്ഷിക്കാൻ കഴിയുന്ന ഉയരത്തിലെത്തും. 6,21,70,871 കിലോമീറ്റർ അടുത്താണ് ചൊവ്വയെത്തുകയെന്ന് പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രം ഡയറക്ടർ ഗംഗാധരൻ വെള്ളൂർ പറഞ്ഞു. രാവിലെ അഞ്ചുമണിവരെ കാണാം. ഡിസംബർവരെ ചൊവ്വയുടെ പടിഞ്ഞാറുവശത്ത് വ്യാഴത്തെയും ശനിയെയും കാണാൻ കഴിയും. നല്ല തിളക്കമുള്ളത് വ്യാഴവും അതിന്റെ തൊട്ടുമുകളിലുള്ളത് ശനിയുമായിരിക്കും. Content Highlights:Mars arrives at the nearest of the Earth


from mathrubhumi.latestnews.rssfeed https://ift.tt/36y018c
via IFTTT