Breaking

Monday, October 5, 2020

കമ്യൂണിസ്റ്റ് പാർട്ടിയംഗങ്ങൾക്ക് യു.എസിൽ സ്ഥിരതാമസം അനുവദിക്കില്ല

വാഷിങ്ടൺ ഡി.സി.: കമ്യൂണിസ്റ്റ് പാർട്ടിയിലോ മറ്റേതെങ്കിലും സമഗ്രാധിപത്യ പാർട്ടിയിലോ അംഗത്വമുള്ളവർക്ക് അമേരിക്കയിൽ സ്ഥിരതാമസം അനുവദിക്കില്ലെന്ന് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്.) വ്യക്തമാക്കി. ഇത്തരം പാർട്ടികളുമായോ അവയുടെ ഘടകകക്ഷികളുമായോ ബന്ധമുണ്ടെങ്കിലും സ്ഥിരതാമസാനുമതി ലഭിക്കില്ല. ഇതുസംബന്ധിച്ച മാർഗനിർദേശമടങ്ങിയ നയരേഖ യു.എസ്.സി.ഐ.എസ്. വെള്ളിയാഴ്ച പുറത്തിറക്കി. യു.എസിന്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് യു.എസ്. കോൺഗ്രസ് പാസാക്കിയ നിയമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇത്തരം പാർട്ടികളിൽ അംഗമായവർക്ക് യു.എസിനോട് കൂറുപ്രഖ്യാപിക്കാനാവില്ലെന്നും ഭരണഘടനയെയും രാജ്യത്തെ നിയമങ്ങളെയും പിന്തുണയ്ക്കാനാവില്ലെന്നും നയരേഖ വിലയിരുത്തുന്നു. ചൈനയുമായുള്ള ബന്ധം വഷളായിരിക്കെ ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് യു.എസ്. നടപടിയെന്നാണ് വിലയിരുത്തൽ. വ്യാപാരയുദ്ധം മുറുകിനിൽക്കുന്നതിനൊപ്പം കൊറോണ വൈറസ്, ഹോങ് കോങ് സുരക്ഷാ നിയമം, ഉയിഗുർ മുസ്ലിങ്ങളോടുള്ള മനോഭാവം തുടങ്ങിയ കാര്യങ്ങളിൽ ചൈനയും യു.എസും തമ്മിൽ അസ്വാരസ്യം നിലനിൽക്കുകയാണ്. യു.എസിൽ മേൽക്കൈ നേടുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ നേരിടാൻ സർക്കാരും പാർലമെന്റും ദീർഘകാല നയമുണ്ടാക്കണമെന്ന് ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചൈനാ ടാസ്ക് ഫോഴ്സ് (സി.ടി.എഫ്.) കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. Content Highlights:Communist Party members will not get permanent residency in the US


from mathrubhumi.latestnews.rssfeed https://ift.tt/34qjeWU
via IFTTT