ചണ്ഡീഗഢ് : അഞ്ച് മേഴ്സിഡസ് കാറുകളും വഹിച്ചുള്ള കണ്ടെയ്നർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പോലീസ് സാഹസികമായി പിടികൂടി. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം. 3.5 കോടി രൂപ വിലവരുന്ന അഞ്ച് മെഴ്സിഡസ് കാറുകളും വഹിച്ചുള്ള കണ്ടെയ്നർ ട്രക്കുമായാണ് ഒരു സംഘം രക്ഷപ്പെട്ടത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് കാറുകൾ കണ്ടെടുക്കുകയും പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഞായറാഴ്ചരാത്രിയാണ് സംഭവം നടന്നതെന്ന് ഹരിയാന പോലീസ് വക്താവ് പറഞ്ഞു. കണ്ടെയ്നർ തടഞ്ഞുനിർത്തിയ ഡ്രൈവറെ തോക്ക് ചൂണ്ടി ബന്ദിയാക്കി വാഹനവുമായി പ്രതികൾ കടന്നുകളയുകയായിരുന്നു. ഉടൻ തന്നെ ആരോ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന്കൊള്ളയടിച്ച കാറുകൾ വീണ്ടെടുക്കാൻ പ്രത്യേക സംഘം പോലീസ് രൂപവത്കരിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിലും മറ്റും പ്രവർത്തിച്ചവരും അന്വേഷണത്തിന്റെ ഭാഗമായി. തുടർന്ന് നടത്തിയ റെയ്ഡിലാണ് നുഹ് ജില്ലയിലെ നായിയിൽ താമസിക്കുന്ന റസാക്കിനെ പിടികൂടുന്നത്. മെഴ്സിഡസ് കാറുകൾ നിറച്ച കണ്ടെയ്നറും സംഘം കണ്ടെടുത്തു. മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്പോലീസ്. content highlights:Gang escapes with container carrying 5 Mercedes cars
from mathrubhumi.latestnews.rssfeed https://ift.tt/2F8kup0
via
IFTTT