തളർന്ന് പോവുമായിരുന്ന ജീവിതത്തെ നൃത്തത്തിലൂടെ തിരികെ പിടിച്ച കഥയുണ്ട് പ്രിയ വിജേഷ് എന്ന രാമനാട്ടുകര സ്വദേശിനിക്ക് പറയാൻ. തന്റെ പ്രിയതമനെയടക്കം ഇഷ്ടപ്പെട്ടതിനെയൊക്കെ വേദനകൾ സമ്മാനിച്ച് വിധി തിരിച്ചെടുത്തപ്പോൾ നൃത്തത്തെ മനസ്സിന്റെ വേദനയ്ക്കുള്ള മരുന്നാക്കി മാറ്റിയെടുത്തു പ്രിയ. അങ്ങനെ രാമനാട്ടുകരയിൽ ഗൗരീശങ്കരം പിറന്നു. ഗൗരീശങ്കരമിന്ന് വെറും നൃത്തവിദ്യാലയമല്ല. മനസ്സ് വേദനിക്കുന്നവർക്കുള്ള അഭയകേന്ദ്രം കൂടിയാണ്. ബാല്യം മുതൽ തുടങ്ങിയിരുന്നു പ്രിയയുടെ അതിജീവനം. ഇഷ്ടപ്പെട്ടവനെ വിവാഹം കഴിച്ചെങ്കിലും മകളെ ഏഴാം മാസം ഗർഭം ധരിച്ചിരിക്കുമ്പോൾ വാഹനാപകടത്തിന്റെ രൂപത്തിൽ പ്രിയതമനേയും തട്ടിയെടുത്തു വിധി. പിന്നെ മകൾ പിറന്നത് പോലും അറിയാതായി പോയ വേദനയുടെ നാളുകൾ. അവിടെ നൃത്തത്തെ ചേർത്ത് നിർത്തി മകളേയും കൂട്ടി ജീവിതത്തെ തിരിച്ച് പിടിച്ചു പ്രിയ വിജേഷ്.
from mathrubhumi.latestnews.rssfeed https://ift.tt/33Djvp0
via
IFTTT