Breaking

Thursday, September 17, 2020

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വോട്ടുചെയ്യാന്‍ എംപിമാര്‍ക്ക് വിപ്പ്നല്‍കി എന്‍ഡിഎ സഖ്യകക്ഷി അകാലിദള്‍

ന്യൂഡൽഹി: തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകൾക്കെതിരെ വോട്ടു ചെയ്യാൻ എൻഡിഎ ഘടക കക്ഷിയായ ശിരോമണി അകാലി ദൾ എംപിമാർക്ക് വിപ്പ് നൽകി. രാജ്യസഭയിൽ ബില്ലിനെ എതിർത്തുകൊണ്ട് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ശിരമോണി അകാലിദൾ ചീഫ് വിപ്പ് നരേശ് ഗുജ്റാളാണ് എംപിമാർക്ക് വിപ്പ് നൽകിയത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളിൽ ചൊവ്വാഴ്ച ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ അകാലിദൾ അധ്യക്ഷനും ഫിറോസെപുർ എംപിയുമായ സുഖ്ബീർ സിങ് ബാദൽ എതിർത്ത് വോട്ട് ചെയ്തിരുന്നു. ബില്ലുകൾ സംബന്ധിച്ച് കർഷകർ അവരുടെ ആശങ്കകൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ അവരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി പാർട്ടി എന്ത് ത്യാഗവും ചെയ്യുമെന്ന് ബാദൽ പറഞ്ഞു. താനൊരു കർഷക കുടുംബാംഗമാണ്. ശിരോമണി അകാലിദൾ ഒരു കർഷക പാർട്ടിയാണെന്നും സുഖ്ബീർ സിങ് ബാദൽ കൂട്ടിച്ചേർത്തു. കർഷകരുടെ ഉത്പാദന വ്യാപാരവും വാണിജ്യവുംസംബന്ധിച്ച (പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ) ബിൽ, കാർഷിക സേവനങ്ങൾക്ക് വില ഉറപ്പ് നൽകുന്ന ബിൽ (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും അവശ്യവസ്തു ഭേദഗതി ബിൽ ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീൽ ദാൻവേയും അവതരിപ്പിച്ചു. ഈ ബില്ലുകൾ ലോക്സഭയിൽ ശബ്ദ വോട്ടോടെ പാസാക്കുകയും ചെയ്തിരുന്നു. മന്ത്രിസഭയിൽ ഈ ഓർഡിനൻസുകൾ ചർച്ചയ്ക്കെടുത്തപ്പോൾ അകാലിദൾ മന്ത്രിയായ ഹർസിമ്രത് കൗർ എതിർപ്പ് അറിയിച്ചിരുന്നതായും സുഖ്ബീർ സിങ് ബാദൽ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/32CJUnt
via IFTTT