മുംബൈ: ഒരുദിവസത്തെ നഷ്ടത്തിന്റെ ഇടവേളയ്ക്കുശേഷം ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 162.45 പോയന്റ് ഉയർന്ന് 39,142.30ലും നിഫ്റ്റി 62.90 പോയന്റ് നേട്ടത്തിൽ 11,579ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 617 ഓഹരികൾ നഷ്ടത്തിലുമാണ്. 103 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. sensex gains 162 pts
from mathrubhumi.latestnews.rssfeed https://ift.tt/32HR0Hr
via
IFTTT