Breaking

Friday, September 18, 2020

2004ല്‍ രാജിവെക്കുമ്പോള്‍ പിന്‍ഗാമിയായി ഉമ്മന്‍ ചാണ്ടിയെ നിര്‍ദേശിച്ചു- വെളിപ്പെടുത്തലുമായി ആന്റണി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെയുംകോൺഗ്രസിനെയും സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് എ.കെ ആന്റണി. 2004ൽ മുഖ്യമന്ത്രി പദവി ഒഴിയുമ്പോൾ തന്റെ പിൻഗാമിയായി ഉമ്മൻ ചാണ്ടി വരണമെന്ന് ഹൈക്കമാൻഡിനോട്ആവശ്യപ്പെട്ടിരുന്നുവെന്ന് എ.കെ ആന്റണി മാതൃഭൂമി ന്യൂസിന്റെ വേക്ക് അപ് കേരളയിൽ വെളിപ്പെടുത്തി. ആന്റണിയെ മുഖ്യമന്ത്രി പദവിയിൽ നിന്ന് പുറത്താക്കാൻ ഘടകകക്ഷികൾക്കൊപ്പം ചേർന്ന് ശ്രമം നടത്തിയ നേതാക്കളുടെ കൂട്ടത്തിൽ ഉമ്മൻ ചാണ്ടിക്ക് പേലും അന്ന് പഴികേൾക്കേണ്ടി വന്നിരുന്നു. ഈ വിവാദങ്ങളെല്ലാം അവസാനിപ്പിക്കുന്നതാണ് പതിനാറ് വർഷങ്ങൾക്ക് ശേഷം ഇക്കാര്യത്തിലുള്ള ആന്റണിയുടെ വിശദീകരണം. കോൺഗ്രസും മുന്നണിയും ദയനീയമായി പരാജയപ്പെട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന 2004 മേയ് 13ന് ധാർമിക ഉത്തരവാദിത്വം എറ്റെടുത്ത് ഹൈക്കമാൻഡിനെരാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ അന്ന് രാജിയിൽ തീരുമാനമായില്ല. 2004 ജൂലായിൽ ഡൽഹിയിൽ വെച്ചാണ് സോണിയാ ഗാന്ധി രാജിക്ക് അനുമതി നൽകിയത്. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന സോണിയയുടെ ചോദ്യത്തിന് ഉമ്മൻ ചാണ്ടിയുടെ പേരാണ് താൻ നിർദേശിച്ചത്. രാജിവയ്ക്കേണ്ട സമയവും നിശ്ചയിച്ചാണ് അന്ന് ഡൽഹിയിൽ നിന്ന് മടങ്ങിയതെന്നും ആന്റണി വെളിപ്പെടുത്തി. ഹൈക്കമാൻഡ് രാജിക്കുള്ള അനുമതി നൽകി ഒന്നര മാസം കഴിഞ്ഞ് 2004 ഓഗസ്റ്റ് 28നാണ് താൻ രാജിവെച്ചത്. ചില വാക്കുകൾ പാലിക്കാനും ചില കടമകൾ പൂർത്തീകരിക്കാനുമാണ് ഒന്നര മാസത്തോളം രാജിവൈകിയതെന്നും അദ്ദേഹം വിശദീകരിച്ചു. താൻ നൽകിയ വാക്കുകൾ പാലിക്കാതെ രാജിവെച്ചിരുന്നെങ്കിൽ ജീവിതാവസാനം വരെ വാക്കുപാലിക്കാത്തവനെന്ന ആക്ഷേപം കേൾക്കേണ്ടി വരുമായിരുന്നു. രാജിവെക്കാൻ തീരുമാനിച്ച മുഖ്യമന്ത്രിയാണ് ഇക്കാലയളവിൽ കർമനിരതനായി പ്രവർത്തിക്കുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. രാജിനീക്കങ്ങളെല്ലാം അതീവ രഹസ്യമായിരുന്നു. ഉമ്മൻ ചാണ്ടിക്കോ തന്റെ കുടുംബത്തിനോ പോലും അറിയാത്ത രഹസ്യമാണിതെന്നും ആന്റണി തുറന്നുപറഞ്ഞു. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യം എത്തിയതിനാലാണ് ഇതെല്ലാം വിശദീകരിക്കുന്നതെന്നും ആന്റണി പറഞ്ഞു. അതേസമയം ഉമ്മൻ ചാണ്ടി അർഹമായ സ്ഥാനങ്ങളിലേക്കെത്താൻ വൈകിയോ എന്ന ചോദ്യത്തിന് ആന്റണി മറുപടി നൽകിയില്ല. content highlights:when resigned in 2004, nominated Oommen Chandy as next Chief Minister says AK antony


from mathrubhumi.latestnews.rssfeed https://ift.tt/32DAM26
via IFTTT