Breaking

Saturday, August 1, 2020

രണ്ടാം യുപിഎ സര്‍ക്കാരിന്റെ പിഴവ് തിരിച്ചടിയായി; വിമര്‍ശനവുമായി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍

ന്യൂഡൽഹി: കോൺഗ്രസിൽ യുവ നേതാക്കളും യുപിഎ കാലഘട്ടത്തിലെ മന്ത്രിമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നു.കപിൽ സിബലും ചിദംബരവുമടക്കമുള്ള നേതാക്കൾക്കെതിരേ ശക്തമായ വിമർശനങ്ങളാണ് യുവ എംപി രാജീവ് സത്വ ഉന്നയിച്ചത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ പിഴവുകളാണ് പാർട്ടിയുടെ പതനത്തിൽ കലാശിച്ചതെന്ന് സത്വ ആരോപിച്ചു. രാജ്യസഭയിലെ കോൺഗ്രസ് എംപിമാരുമായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ വീഡിയോ കോൺഫറൻസിലാണ് വിമർശനം ഉയർന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സ്ഥിതിയെക്കുറിച്ച് നേതാക്കൾ ആത്മപരിശോധന നടത്താൻ തയ്യറാകണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. ഇതിനേ തുടർന്നാണ് സത്വയുടെ പ്രതികരണം. "ആത്മപരിശോധന ആവശ്യപ്പെടുന്ന ആളുകൾ പഴയ കാര്യങ്ങളിൽക്കൂടി ആത്മപരിശോധന നടത്തണം. രണ്ടാം യുപിഎ സർക്കാരിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസിനെ 44 എംപിമാരിലേക്ക് ഒതുക്കി." - 2014 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ സ്ഥിതി പരാമർശിച്ച് രാജീവ് സത്വ പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇരു നേതാക്കൾക്കുമെതിരേ കടുത്ത വിമർശനമുന്നയിച്ചു. രാഹുൽ ഗാന്ധി എന്തെങ്കിലും പറയുമ്പോൾ ചില നേതാക്കൾ അതിൽ വെള്ളം ചേർക്കുന്നുവെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധി അല്ല നേതാവെങ്കിൽ മറ്റാരാണ് നേതാവെന്നും അദ്ദേഹം ചോദിച്ചു. എല്ലാ വിഷയങ്ങളിലും നരേന്ദ്രമോദിയെ വിമർശിക്കുന്ന രാഹുൽ ഗാന്ധി ആക്രമണം നേരിടുമ്പോൾ ആരും പിന്തുണക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നാല് മണിക്കൂർ നീണ്ടയോഗത്തിൽ സോണിയ ഗാന്ധി, മൻമോഹൻ സിങ്, എ.കെ. ആന്റണി, പി. ചിദംബർ തുടങ്ങിയവരും സംസാരിച്ചു. യോഗത്തിൽ കോവിഡ് പ്രതിസന്ധി, സാമ്പത്തികാവസ്ഥ, ചൈന സംഘർഷം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടന്നു. Content Highlights: Differences between Congress young guns, UPA-era ministers widen


from mathrubhumi.latestnews.rssfeed https://ift.tt/3fjefe7
via IFTTT