Breaking

Wednesday, April 1, 2020

നിസാമുദ്ദീനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നു

ന്യൂഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്ത ആളുകൾ ബന്ധപ്പെട്ടവരെ കണ്ടെത്താൻ സംസ്ഥാനങ്ങളെ റെയിൽവേ സഹായിക്കുന്നു. ഈ സമ്മേളനത്തിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മാർച്ച് 14-നും 19നുമിടയിൽ ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങൾ അധികൃതർ പരിശോധിച്ച് വരികയാണ്. നിലവിൽ കൊറോണ സ്ഥിരീകരിച്ചവരിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്കുള്ള തുരന്തോ എക്സ്പ്രസ്, ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്, ചെന്നൈയിലേക്ക് തന്നെയുള്ള തമിഴ്നാട് എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്ത രണ്ടു പേർ മാർച്ച് 18-ന് തുരന്തോ എക്സ്പ്രസിൽ എസ്-8 കോച്ചിൽ മറ്റു രണ്ടുപേർക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ എസ്-3 കോച്ചിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേർ രണ്ട് കുട്ടികൾക്കൊപ്പം യാത്ര ചെയ്തു. തമിഴ്നാട് എക്സ്പ്രസിലും രണ്ടു പേർ യാത്ര ചെയ്തിട്ടുണ്ട്. മാർച്ച് 14-നും 19 നുമിടയിലുള്ള ഈ മൂന്ന് ട്രെയിനുകളിലേയും എല്ലാ യാത്രക്കാരുടേയും വിവരങ്ങൾ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ കേരളത്തിൽ നിന്ന് 270 ഓളം പേർ പങ്കെടുത്തിട്ടുണ്ട്. ഇതിൽ 170 പേർ മടങ്ങി എത്തിയിട്ടില്ല. തിരിച്ചെത്തിയ നൂറ് പേരിൽ എഴുപതോളം പേരുടെ വിവരം പോലീസിനും ആരോഗ്യവകുപ്പിനും ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലുമാണ്. Content Highlights:Hazrat Nizamuddin station- 3 trains to South on the radar of Railways


from mathrubhumi.latestnews.rssfeed https://ift.tt/340O9Z3
via IFTTT