ന്യൂയോർക്ക്: കൊറോണവൈറസ് മഹമാരിയെ തുടർന്ന് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ചൈനയിലെ ഔദ്യോഗിക കണക്കുകളെ മറികടന്നു. ചൊവ്വാഴ്ച മാത്രം യുഎസിൽ 800 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ അവിടെ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയി. ചൈനയിൽ 3282 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. മരണനിരക്കിൽ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മൂന്നാമതെത്തിയിട്ടുണ്ട് ഇപ്പോൾ യുഎസ്. ലോകത്താകമാനം റെക്കോർഡ് മരണ നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തിലധികം പേരാണ്. ഇറ്റലിയിൽ 837, സ്പെയിനിൽ 748, ഫ്രാൻസിൽ 499, യുകെയിൽ 381 മരണങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ലോകത്തെല്ലായിടത്തുമായി ആകെ രോഗബാധിതരുടെ എണ്ണം 8,57,000 ആകുകയും മരണം 42,000 കടക്കുകയും ചെയ്തു. വളരെ വേദനാജനകമായ രണ്ടാഴ്ചയെ ആണ് രാജ്യം നേരിടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടിൽ തന്നെ തുടരാനും അസുഖബാധിതർ വൈദ്യസഹായം തേടാനും അദ്ദേഹം നിർദേശിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19 നെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളേയും ഭീഷണിയിലാഴ്ത്തുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Content Highlights:Global coronavirus death toll passes 40,000-UN chief says coronavirus worst crisis since WWII
from mathrubhumi.latestnews.rssfeed https://ift.tt/2QZQfTW
via
IFTTT