Breaking

Wednesday, April 1, 2020

കൊറോണ; ഒമാനില്‍ ആദ്യ കൊറോണ മരണം,യുഎഇയില്‍ രാത്രിയാത്രക്ക് അനുമതിയില്ല

മസ്കത്ത്: കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായ ഗൾഫ് രാജ്യമാണ് ഒമാൻ . ഒമാനിൽ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. എഴുപത്തി രണ്ടു വയസുള്ള സ്വദേശിയാണ് മരിച്ചത്. ആളുകൾ പുറത്തിറങ്ങുന്നതിന് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഒമാൻ . ആളുകൾ അനാവശ്യമായി പുറത്തിറങ്ങി യാത്ര ചെയ്യുന്നത് വിലക്കും. സ്വകാര്യ സ്ഥാപനങ്ങൾ വളരെ കുറവ് ജീവനക്കാരെ മാത്രമേ ഓഫീസിൽ ജോലിക്ക് നിയോഗിക്കാവൂ. സൈന്യമാണ് കൊറോണ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നത്. ഇതിനിടെ യു എ ഇയിൽ രാത്രി യാത്രയ്ക്കുള്ള അനുമതികൾ റദ്ധാക്കി . രാത്രി എട്ട് മണിക്ക് ശേഷം ആളുകൾ ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ല. പകൽ അനാവശ്യമായി ആളുകൾ പുറത്തിറങ്ങിയാൽ പോലീസ് മൂവായിരം ദിർഹം പിഴ ചുമത്തും. അബുദാബി മസ്ദാർ സിറ്റിയിൽ അതിവേഗ കൊറോണ പരിശോധന കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ഒരു ദിവസം ആയിരക്കണക്കിന് ആളുകളെ ഇവിടെ പരിശോധനയ്ക്ക് വിധേയരാക്കാൻ കഴിയും . കൊറോണ കാരണം സാമ്പത്തിക നഷ്ടം സംഭവിച്ചാലും മുഴുവൻ ജീവനക്കാർക്കും ശമ്പളം കൊടുക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ട് എന്ന് ഖത്തർ തൊഴിൽ മന്ത്രാലയം നിർദേശിച്ചു. കർഫ്യു ലംഘിക്കുന്നവർക്കുള്ള പിഴ ശിക്ഷ കൂട്ടണം എന്ന് കുവൈറ്റ് പാർലമെന്റിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. കൊറോണ നിയന്ത്രണ വിധേയമാകുന്നതിനു അനുസരിച് മാത്രമേ ഈ വർഷത്തെ ഹജ്ജ് തീർഥാടന ഒരുക്കങ്ങൾ സംബന്ധിച്ച് നിലപാട് എടുക്കാൻ കഴിയൂ എന്ന് സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ ബിൻ താഹിർ ബെൻന്ദൻ അറിയിച്ചു. Content Highlights:corona-first death in oman


from mathrubhumi.latestnews.rssfeed https://ift.tt/3bJUnPY
via IFTTT