Breaking

Wednesday, April 1, 2020

ഫ്രാന്‍സുകാരന്‍ പിയറിയും കൂട്ടരും പറയുന്നു; കോട്ടയത്ത് ഞങ്ങൾ സന്തുഷ്ടരാണ്

കോട്ടയം : 'വീ ഷാൽ ഓവർ കം. വീ ഷാൽ ഓവർകം...' അശുഭ വാർത്തകളുടെ നടുവിലിരിക്കുമ്പോഴും എല്ലാം ശരിയാകുന്ന ഒരു ദിവസം സ്വപ്നംകണ്ടാണ് പിയറി ചൗസിവും കൂട്ടുകാരും ഇങ്ങനെ പാടുന്നത്. സ്വന്തം നാട്ടിൽ നൂറുകണക്കിനാളുകൾ കൊറോണ ബാധിച്ചു മരിക്കുന്നു. ഇന്ത്യയിലും രോഗം പടരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഫോൺ കോളുകളിലും സോഷ്യൽ മീഡിയ സന്ദേശങ്ങളിലും നിറഞ്ഞുനിൽക്കുന്നത് ആശങ്കകളാണ്. എല്ലാവരോടും ഇവർ ആവർത്തിക്കുന്നു.-കേരളത്തിൽ കേരളം കാണാനുള്ള യാത്രയക്കിടെയാണ് മാർച്ച് 16-ന് ഫ്രാൻസിൽനിന്നുള്ള പിയറിയും ഭാര്യ മറീൻ സെൻഡ്രിയറും കൊറോണ നീരിക്ഷണത്തിലായത്. കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് പാലാ ജനറൽ ആശുപത്രിയിലെത്തിക്കുമ്പോൾ തലേന്ന് ഇതേ രീതിയിൽ എത്തിയ സ്പെയിൻകാരായ ഡേവിഡ് റൂയിസ് മാർട്ടിനെസും ലിയ മാത്താസ് ഇ വീലയും അവിടെയുണ്ടായിരുന്നു. ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എങ്കിലും വിദേശത്തുനിന്ന് എത്തിയയതിനാൽ ക്വാറൻറയിൻ നിർദേശിക്കുകയായിരുന്നു. പിന്നീട് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ച് നാലുപേരുടെയും സാമ്പിളുകൾ ശേഖരിച്ചു. ഫലം നെഗറ്റീവായിരുന്നു. ആശുപത്രിയിൽ കഴിയുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോൾ ജില്ലാ ഭരണകൂടം പകരം താമസസ്ഥലം കണ്ടെത്തി. വിമാന സർവീസുകൾ നിലയ്ക്കുകയും മടക്കയാത്ര മുടങ്ങുകയും ചെയ്തതോടെ ഇവരുടെ ലോകം ഇവിടുത്തെ മുറികളിൽ ഒതുങ്ങി. ആരോഗ്യവകുപ്പിൻറെ നിർദേശങ്ങൾ പാലിച്ച് ക്വാറൻറയിൻ പൂർത്തിയാക്കി. നല്ല ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയതിനും തങ്ങളുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തുന്നതിനും സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും നന്ദി പറയുകയാണിവർ. ഫ്രഞ്ച്, സ്പെയിൻ എംബസികൾ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. 'ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്നാണ് കൂട്ടുകാർ ധരിച്ചിരുന്നത്. അവിടുത്തേക്കാൾ സുരക്ഷിതനാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്' പിയറി പറഞ്ഞു. കോട്ടയത്തെ താമസസ്ഥലം മറ്റൊരു വീടു പോലെയാണ് തോന്നുന്നതെന്ന് മറീൻ സെൻഡ്രിയറും ലിയ മാത്താസും പറഞ്ഞു. പ്രതിസന്ധിയുടെ നാളുകൾക്കുശേഷം നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പിലാണ് ഇവർ. Content Highlight: Pierre and friends from France at quarantine , Kottayam


from mathrubhumi.latestnews.rssfeed https://ift.tt/2WXWV8N
via IFTTT