Breaking

Monday, September 2, 2019

മാന്ദ്യത്തിനുകാരണം പിടിപ്പുകേട് - മൻമോഹൻ സിങ്

ന്യൂഡൽഹി: മോദിസർക്കാരിെന്റ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്. മനുഷ്യനിർമിത വിഡ്ഢിത്തങ്ങളാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തത്തിൽനിന്ന് സമ്പദ്വ്യവസ്ഥയെ പുറത്തുകൊണ്ടുവന്ന് ശക്തിപ്പെടുത്താനായി പ്രതികാരരാഷ്ട്രീയം മാറ്റിവെക്കണം. ചിന്തിക്കുന്ന എല്ലാ മനസ്സുകളെയും വിവേകമുള്ള സ്വരങ്ങളെയും കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം -മൻമോഹൻ പറഞ്ഞു. “രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. സർക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേട് മാന്ദ്യത്തിൽ എത്തിച്ചിരിക്കയാണ്. നോട്ട് അസാധുവാക്കൽ, തിടുക്കത്തിൽ നടപ്പാക്കിയ ജി.എസ്.ടി. എന്നീ വിഡ്ഢിത്തങ്ങളിൽനിന്ന് സമ്പദ്വ്യവസ്ഥ കരകയറിയിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്” -അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തികമാന്ദ്യം നേരിടാൻ സർക്കാർ ഉത്തേജകപാക്കേജുകൾ പ്രഖ്യാപിക്കുകയും റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്ന്് 1.76 ലക്ഷം കോടി രൂപ വാങ്ങുകയുംചെയ്ത സാഹചര്യത്തിലാണ് മുൻപ്രധാനമന്ത്രി രൂക്ഷവിമർശനവുമായി ഞായറാഴ്ച രംഗത്തുവന്നത്. എന്നാൽ, മൻമോഹന്റെ വിമർശനത്തോട് പ്രതികരിക്കാൻ ധനമന്ത്രി നിർമലാ സീതാരാമൻ തയ്യാറായില്ല. “നീണ്ടുനിൽക്കുന്ന സാമ്പത്തികമാന്ദ്യത്തിന്റെ നടുവിലാണ് രാജ്യം. അവസാനപാദത്തിലെ വളർച്ചനിരക്ക് അഞ്ചുശതമാനമായെന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. ഇന്ത്യക്ക് അതിവേഗം വളരാനുള്ള ശേഷിയുണ്ട്. എന്നാൽ, മൊത്തത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സർക്കാരിന്റെ പിടിപ്പുകേട് മാന്ദ്യത്തിൽ എത്തിച്ചിരിക്കയാണ്”- മൻമോഹൻ കുറ്റപ്പെടുത്തി. “നിർമാണമേഖലയിലെ വളർച്ചനിരക്ക് 0.6 ശതമാനമായിയെന്നത് പരിതാപകരമാണ്. ആഭ്യന്തരാവശ്യം കുറഞ്ഞു. ഉപഭോഗവളർച്ചനിരക്ക് 18 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായി. ജി.ഡി.പി. 15 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായി. നികുതിവരുമാനത്തിൽ വലിയ അന്തരമാണുള്ളത്. നികുതിഭീകരത അതിശക്തമായി തുടരുകയാണ്. നിക്ഷേപകരുടെ വികാരങ്ങൾ മാനിക്കപ്പെടുന്നില്ല. സർക്കാരിന്റെ നയങ്ങൾ വ്യാപകമായ തൊഴിൽനഷ്ടത്തിനിടയാക്കി. വാഹനമേഖലയിൽമാത്രം മൂന്നരലക്ഷം തൊഴിലുകൾ നഷ്ടമായി. പാവപ്പെട്ട തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന നിലയിൽ അസംഘടിതമേഖലയിൽ വൻതോതിൽ തൊഴിൽനഷ്ടമുണ്ടായിരിക്കുന്നു. ഗ്രാമീണഇന്ത്യ ഭയാനകമായ അവസ്ഥയിലാണ്. കർഷകരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല. ഗ്രാമീണവരുമാനം കുത്തനെ ഇടിഞ്ഞു. സർക്കാർ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന കുറഞ്ഞ പണപ്പെരുപ്പം പാവപ്പെട്ട കർഷകരുടെ ചെലവിലും അവരുടെ വരുമാനത്തിലുമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യയിൽ 50 ശതമാനത്തോളം വരുന്ന സാധാരണകർഷകരുടെ ജീവിതം കൂടുതൽ ദുരിതത്തിലാഴ്ത്തിക്കൊണ്ടാണ് ഈ നടപടികൾ”- മൻമോഹൻ സിങ് കുറ്റപ്പെടുത്തി. പ്രതികരിക്കുന്നില്ല -മന്ത്രി നിർമല മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിമർശനങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ചെന്നൈയിൽ പറഞ്ഞു. “അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാനൊന്നുമില്ല. അദ്ദേഹം പറഞ്ഞു, ഞാൻ കേട്ടു” -മന്ത്രി പറഞ്ഞു. പ്രതികാരരാഷ്ട്രീയം മാറ്റിവെച്ച് ചർച്ചയ്ക്ക് തയ്യാറാവണമെന്ന മൻമോഹൻ സിങ്ങിന്റെ അഭ്യർഥനയെക്കുറിച്ചുള്ള ചോദ്യത്തിന്, 'അദ്ദേഹം അങ്ങനെ പറഞ്ഞോ? ശരി, ആ പ്രസ്താവനയെ ആ നിലയ്ക്കെടുക്കുന്നു, ഇതാണെന്റെ മറുപടി' എന്നായിരുന്നു പ്രതികരണം. Content Highlights:former pm manmohan singh against modi governments economic policies


from mathrubhumi.latestnews.rssfeed https://ift.tt/2NV9SMj
via IFTTT