Breaking

Sunday, September 1, 2019

ബാഴ്‌സയെ സമനിലയില്‍ തളച്ച് ഒസാസുന

പാംപ്ലോണ: ലാ ലിഗയിൽ ബാഴ്സലോണയെ സമനിലയിൽ പിടിച്ച് ഒസാസുന. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ബാഴ്സയ്ക്കെതിരേ ഒസാസുനയാണ് ആദ്യം മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ റോബർട്ടോ ടോറസാണ് സ്കോർ ചെയ്തത്. ആദ്യ പകുതിയിൽ ഒസാസുന ഒരു ഗോളിനു മുന്നിലായിരുന്നു. 51-ാം മിനിറ്റിൽ 16 കാരൻ അൻസു ഫാറ്റിയുടെ ഗോളിലൂടെ ബാഴ്സ ഒപ്പമെത്തി. പെരസിന്റെ ക്രോസിൽ നിന്നായിരുന്നു ഫാറ്റിയുടെ ഗോൾ. ബാഴ്സയ്ക്കായി താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. ബാഴ്സയ്ക്കു വേണ്ടി ലാ ലിഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഫാറ്റി സ്വന്തമാക്കി. 64-ാം മിനിറ്റിൽ അർതർ മെലോയുടെ ഗോളിലൂടെ ബാഴ്സ ലീഡുയർത്തി. എന്നാൽ 81-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ടോറസ് ഒസാസുനയെ ഒപ്പമെത്തിച്ചു. മത്സരത്തിൽ ടോറസിന്റെ രണ്ടാം ഗോൾ. മൂന്നു മത്സരങ്ങളിൽ നിന്ന് നാലു പോയന്റുമായി ഏഴാം സ്ഥാനത്താണ് ബാഴ്സ. Content Highlights:FC Barcelona held draw at Osasuna


from mathrubhumi.latestnews.rssfeed https://ift.tt/2Ztl5KZ
via IFTTT