Breaking

Sunday, September 1, 2019

പ്രമുഖ പരസ്യനിർമാതാവ് ശ്രീനിവാസന്‍ സ്വാമിക്ക് ദക്ഷിണകൊറിയയുടെ ബഹുമതി

സോൾ: പ്രമുഖ പരസ്യനിർമാതാക്കളായ ആർ കെ സ്വാമി ഹൻസ ഗ്രൂപ്പ് ചെയർമാൻ ശ്രീനിവാസൻ സ്വാമിക്ക് ദക്ഷിണകൊറിയയുടെ പരസ്യരംഗത്തെപരമോന്നത ബഹുമതി. ഈ മേഖലയിലെശ്രദ്ധേയമായ സംഭാവനകൾക്കാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ബുസാനിൽ നടന്ന ആഡ് സ്റ്റാർസിന്റെ 12-ാം എഡിഷന്റെ സമാപനച്ചടങ്ങിൽ വെച്ച് ശ്രീനിവാസൻ സ്വാമിക്ക് പുരസ്കാരം സമ്മാനിച്ചു. ലോകത്തെ ഏറ്റവും വലിയ അഡ്വെർടൈസിങ് ഫെസ്റ്റിവലുകളിൽ ഒന്നായാണ് ആഡ് സ്റ്റാർ കണക്കാക്കപ്പെടുന്നത്. അറുപതോളം രാജ്യങ്ങളിൽനിന്ന് 20000ത്തോളം എൻട്രികളാണ് അയക്കപ്പെടുന്നത്. ചടങ്ങിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായതിൽ സന്തോഷമുണ്ടെന്ന് ശ്രീനിവാസൻ സ്വാമി പറഞ്ഞതായി ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു. പരസ്യനിർമാണ ഏജൻസിയായ ആർ കെ സ്വാമി ബി ബി ഡി ഒയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസൻ സ്വാമി, ആർ കെ സ്വാമി ഹൻസ ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയാണ്. കൂടാതെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അഡ്വെർടൈസിങ് അസോസിയേഷന്റെ(ഐ എ എ) ചെയർമാനും പ്രസിഡന്റുമാണ്. ഏഷ്യൻ ഫെഡറേഷൻ ഓഫ് അഡ്വെർടൈസിങ് അസോസിയേഷൻസിന്റെ വൈസ് ചെയർമാനുമാണ്. content highlights:srinivasan swamy honoured at ad stars festival


from mathrubhumi.latestnews.rssfeed https://ift.tt/32nbLFw
via IFTTT