ലാൻകാഷെയർ: ബേൺലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ബേൺലിയുടെ മൈതാനത്തു നടന്ന മത്സരത്തിൽ സാദിനോ മാനെയും റോബർട്ടോ ഫിർമിനോയുമാണ് ലിവർപൂളിനായി സ്കോർ ചെയ്തത്. മറ്റൊന്ന് സെൽഫ് ഗോളായിരുന്നു. മത്സരത്തിന്റെ 33-ാം മിനിറ്റിൽ ബേൺലിയുടെ ക്രിസ് വുഡിന്റെ സെൽഫ് ഗോളിൽ ലിവർപൂൾ മുന്നിലെത്തി. ലിവർപൂൾ താരം അലക്സാണ്ടർ അർനോൾഡിന്റെ ക്രോസ് തടയാനുള്ള വുഡിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. 37-ാം മിനിറ്റിൽ മാനെയിലൂടെ ലിവർപൂൾ ലീഡുയർത്തി. 80-ാം മിനിറ്റിൽ ഫിർമിനോ ലിവർപൂളിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. നാലു മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായാണ് ലിവർപൂൾ ലീഗിൽ ഒന്നാമത് നിൽക്കുന്നത്. പ്രീമിയർ ലീഗിൽ അവസാന 13 മത്സരങ്ങളും തുടർച്ചയായി വിജയിച്ച് ക്ലോപ്പും സംഘവും ക്ലബ് റെക്കോർഡ് ഇടുകയും ചെയ്തു. Content Highlights:Premier League Table toppers Liverpool maintain 100 percent record with comfortable win over Burnley
from mathrubhumi.latestnews.rssfeed https://ift.tt/2PwfY84
via
IFTTT