ഹൂസ്റ്റൺ: യു.എസിലെടെക്സാസിൽ വെടിവെപ്പിൽ അഞ്ച് മരണം.20ലേറെപ്പേർക്ക് പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ നഗരങ്ങളായ ഒഡെസയിലും മിഡ്ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.മോഷ്ടിച്ചപോസ്റ്റൽ വാഹനത്തിലാണ്ഇയാൾ അക്രമം നടത്തിയത്. അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. വെടിവെപ്പിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട്. ചികിത്സ തേടിയവരിൽ രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്ന് ഒഡെസ മെഡിക്കൽ സെന്റർ ആശുപത്രി അറിയിച്ചു. ഏഴ് പേരുടെ നില ഗുരുതരമാണ്. ടെക്സാസ് നഗരമായ എൽ പാസോയിൽ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് ആഴ്ചകൾമാത്രം പിന്നിടുമ്പോഴാണ് പുതിയ അക്രമം അരങ്ങേറിയത്. Content Highlights: Five killed and more than 20 injured in gun attacks in US state of Texas
from mathrubhumi.latestnews.rssfeed https://ift.tt/2LcfOyC
via
IFTTT