Breaking

Tuesday, March 19, 2019

വടകരയില്‍ സ്ഥാനാര്‍ത്ഥി ആരാകും; പ്രവീണ്‍ കുമാറോ അതോ മുല്ലപ്പള്ളിയോ? 

കോണ്‍ഗ്രസിന്റെ നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവിടും. തര്‍ക്കവും പ്രതിസന്ധിയും വയനാട്ടില്‍ നിന്നു വടകരയിലേക്ക് മാറിയതോടെയാണ് പ്രഖ്യാപനം വീണ്ടും നീണ്ടത്. വടകരയില്‍ കോണ്‍ഗ്രസ് പ്രവീണ്‍ കുമാറിനെ വീണ്ടും പരിഗണിക്കുന്നു. പ്രവീണിനോട് മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന.

അതേസമയം വടകരയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുകയാണ്. വടകരയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വീണ്ടും മത്സരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഇതിന് അനുകൂലമായി പ്രതികരിക്കാന്‍ മുല്ലപ്പള്ളി ഇതുവരെ തയാറായിട്ടില്ല.

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചു. ടി. സിദ്ദിഖ് വയനാടും ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലും അടൂര്‍ പ്രകാശ് ആറ്റിങ്ങലും മത്സരിക്കുമെന്നാണ് നിലവിലെ തീരുമാനം.



from Anweshanam | The Latest News From India https://ift.tt/2JkbnTr
via IFTTT