ഹരാരേ: ഇദായ് ചുഴലിക്കാറ്റില്‍ 180 പേര്‍ മരിച്ചു. 1,000ത്തിലധികം ആളുകള്‍ മൊസാംബിക്കില്‍ മരിച്ചിട്ടുണ്ടാകാമെന്ന് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി. 84 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ 1000 കവിഞ്ഞേക്കുമെന്ന് മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി വ്യക്തമാക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 180 ആയി.
ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. മൊസാംബിക്കിലെ തുറമുഖ നഗരമായ ബൈറയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടുത്തെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും തകര്‍ച്ച പറ്റിയിട്ടുണ്ട്.
റെഡ് ക്രോസിന്റെ സഹായത്തോടെ ദുരന്തബാധിതപ്രദേശങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വീടുകളും മറ്റു കെട്ടിടങ്ങളും വ്യാപകമായി തകര്‍ന്നിട്ടുണ്ട്. മിക്ക കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ പറന്നു വീണു. ഗതാഗതസംവിധാനങ്ങളും നശിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളിലുമായി 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് യുഎന്നും സർക്കാരും വിലയിരുത്തുന്നത്. വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. റെഡ് ക്രോസിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
from Anweshanam | The Latest News From India https://ift.tt/2W6wie5
via IFTTT