Breaking

Tuesday, March 12, 2019

റംസാൻ മാസത്തിലെ തിരഞ്ഞെടുപ്പിനെച്ചൊല്ലി വിവാദം

ന്യൂഡൽഹി: റംസാൻ മാസത്തിൽ പൊതു തിരഞ്ഞെടുപ്പ് നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പെരുന്നാൾ വരാൻ സാധ്യതയുള്ള ദിവസവും വെള്ളിയാഴ്ചകളും ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിച്ചതെന്ന് കമ്മിഷൻ പറഞ്ഞു. ഒരുമാസം പൂർണമായും ഒഴിവാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കുക സാധ്യമല്ലെന്നും കമ്മിഷൻ വ്യക്തമാക്കി. ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. മേയ് അഞ്ചിന് റംസാൻ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസ്, എ.എ.പി. തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ റംസാൻ മാസത്തിന്റെ വിഷയമുന്നയിച്ച് രംഗത്തെത്തിയത്. അതേസമയം, തിരഞ്ഞെടുപ്പിനുമുമ്പായി രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണ് ഇവർ നടത്തുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു. മുസ്ലിങ്ങൾ റംസാൻ വ്രതമെടുക്കുന്ന സമയത്ത് മേയ് 12-നാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പെന്ന് എ.എ.പി. നേതാവ് അമാനത്തുള്ള ഖാൻ പറഞ്ഞു. അധികം മുസ്ലിങ്ങൾ വോട്ട് ചെയ്യാനെത്തില്ലെന്നും ഇത് ബി.ജെ.പി.ക്ക് ഗുണകരമാകുമെന്നും ഖാൻ ചൂണ്ടിക്കാട്ടി. തൃണമൂൽ നേതാവും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീമും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. അതേസമയം, അഖിലേന്ത്യാ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവും ഹൈദരാബാദിൽ നിന്നുള്ള എം.പി.യുമായ അസസുദ്ദീൻ ഒവൈസി ഈ വാദങ്ങളെ തള്ളി. ഇസ്ലാം എന്താണെന്ന് അറിയാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഒവൈസി പറഞ്ഞു. റംസാൻ വോട്ടിങ്ങിനെ ബാധിക്കുമെന്ന് പറയുന്നത് മുസ്ലിങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. മുസ്ലിങ്ങൾ നോമ്പെടുക്കുകയും ജോലിക്ക് പോവുകയും ചെയ്യുമെന്നും റംസാനിൽ തിരഞ്ഞെടുപ്പ് വെച്ചാൽ പോളിങ് ശതമാനം കൂടുമെന്നും ഒവൈസി പറഞ്ഞു. ജോലി ചെയ്യാതെയല്ല മുസ്ലിങ്ങൾ നോമ്പെടുക്കുന്നതെന്ന് ബി.ജെ.പി. വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. നവരാത്രിക്ക് ഹിന്ദുക്കളും വ്രതം അനുഷ്ഠിക്കാറുണ്ട്. ഇതുസംബന്ധിച്ച് വിവാദമുണ്ടാക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. content highlights:Muslim holy month of Ramzan, election,Nothing wrong in holding elections during Ramzan


from mathrubhumi.latestnews.rssfeed https://ift.tt/2Ci0hs0
via IFTTT