ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ കള്ളപ്പണം വെളുപ്പിക്കാനുള്ള അഴിമതിയായിരുന്നെന്നും അധികാരത്തിലെത്തിയാൽ അന്വേഷണം നടത്തുമെന്നും കോൺഗ്രസ്. അസാധുവാക്കൽ റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ കേന്ദ്രസർക്കാർ നടപ്പാക്കിയതാണെന്ന് മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ പ്രസിഡന്റായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ 500 കോടിയാണ് നിക്ഷേപിച്ചത്. നോട്ട് അസാധുവാക്കലിനുമുമ്പ് ബി.ജെ.പി. വാങ്ങിക്കൂട്ടിയ വസ്തുവകകൾ എത്രയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അനിയന്ത്രിതമായ പണമിടപാടിനെക്കുറിച്ചും സഹകരണബാങ്കുകളിലെ അസാധാരണ നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷിക്കും- അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി വിനാശകരമായ ആശയമാണ് നോട്ട് അസാധുവാക്കൽ. ആർ.എസ്.എസുമായി ബന്ധമുള്ള ഒന്നോ രണ്ടോ മുറിവൈദ്യന്മാരല്ലാതെ ഒരൊറ്റ സാമ്പത്തികവിദഗ്ധനും ഇതിനെ അനുകൂലിച്ചില്ല. വടക്കൻ കൊറിയ, വെനസ്വേല, മ്യാൻമർ എന്നിങ്ങനെ നോട്ട് അസാധുവാക്കൽ നടപ്പാക്കിയ രാജ്യങ്ങളെല്ലാം തകർന്നു- ജയറാം രമേശ് പറഞ്ഞു. content highlights:RBI Board didn't back note ban, was pressured by govt.: Congress
from mathrubhumi.latestnews.rssfeed https://ift.tt/2UrWLCE
via
IFTTT