Breaking

Tuesday, March 12, 2019

കുമ്മനം ഇന്നുമുതൽ വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്; ആശംസനേർന്ന് മോദി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന് മിസോറം ഗവർണർപദവി ഒഴിഞ്ഞ കുമ്മനം രാജശേഖരൻ ചൊവ്വാഴ്ച തലസ്ഥാനത്തെത്തും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും സ്വീകരിക്കും. തുടർന്ന് ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ചനടത്തിയശേഷമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. പേട്ട, ജനറൽ ആസ്പത്രി, എൽ.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിക്കും. കോവിലിൽ ദർശനത്തിനുശേഷം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും തുടർച്ചയായ ആവശ്യം അംഗീകരിച്ചാണ് കുമ്മനത്തെ മടക്കിയയക്കാൻ ദേശീയനേതൃത്വം നിർബന്ധിതരായത്. തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കുക, എൻ.ഡി.എയുടെ കൺവീനറാക്കുക തുടങ്ങിയവയാണ് ആർ.എസ്.എസ്. മുന്നോട്ടുവെച്ച ആവശ്യങ്ങൾ. രണ്ടിലും തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ആശംസനേർന്ന് മോദി കേരളത്തിലെ പ്രവർത്തനങ്ങൾക്ക് കുമ്മനം രാജേശഖരന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.ക്ക് കേരളത്തിൽ മികച്ചപ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്നും ബി.ജെ.പിയുടെ വർധിച്ചുവരുന്ന ജനപിന്തുണ വിജയത്തിന് സഹായിക്കുമെന്നും കുമ്മനം നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടുത്തഘട്ടത്തിൽ കേരളത്തിൽ വീണ്ടുമെത്തുമെന്ന് കുമ്മനത്തെ പ്രധാനമന്ത്രി അറിയിച്ചു. Content Highlights:kummanam rajasekharan coming back to kerala politics


from mathrubhumi.latestnews.rssfeed https://ift.tt/2UwKa0X
via IFTTT