Breaking

Tuesday, March 12, 2019

മുറിവേൽക്കുന്ന സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ മരുന്നുകളുമായി ഡിആര്‍ഡിഒ

ന്യൂഡൽഹി: ഭീകരരുമായുള്ള ഏറ്റുമുട്ടലുകളിൽ നിരവധി സുരക്ഷാ സൈനികർ കൊല്ലപ്പെടുന്നത് കുറയ്ക്കാൻ പ്രത്യേക മരുന്ന് വികസിപ്പിച്ച് ഡിആർഡിഒ. ഏറ്റുമുട്ടലുകളിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേൽക്കുന്ന സുരക്ഷാ സൈനികർക്ക് മരണം സംഭവിക്കുന്നത് മണിക്കൂറുകൾക്കുള്ളിലാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുകഴിയും. വെടിയേറ്റ മുറിവിൽ കൂടി രക്തം നഷ്ടപ്പെടുന്നതാണ് മരണത്തിന് കാരണമാകുന്നത്. മാവോവാദികളുമായുള്ള വനമേഖലകളിലെ ഏറ്റുമുട്ടലുകളിലും ഭീകരരുമായുള്ള ഉയർന്ന പ്രദേശങ്ങളിലെ ഏറ്റുമുട്ടലുകളിലും പരിക്കേൽക്കുന്ന സൈനികരെ ആശുപത്രിയിലേക്ക് മാറ്റാൻ കൂടുതൽ സമയം വേണ്ടിവരുന്നുണ്ട്. ഇത് പരിക്കേറ്റ സൈനികരുടെ രക്തം നഷ്ടപ്പെട്ട് മരണസംഖ്യ ഉയരാൻ കാരണമാകുന്നു. ഇത് പരിഹരിക്കാൻ പരിക്കറ്റ മുറിവിൽ കൂടി അധികം രക്തം നഷ്ടപ്പെടുന്നത് തടയുന്ന പ്രത്യേകതരം മരുന്നുകളും സംവിധാനങ്ങളുമാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്താൻ ആവശ്യമായ ചികിത്സ ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ സമയത്തിന്റെ ദൈർഘ്യം വർധിപ്പിക്കാൻ ഇവയ്ക്ക് സാധിക്കും. ഡിആർഡിഒയുടെ സഹസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസ് എന്ന സ്ഥാപനമാണ് മരുന്നുകൾ വികസിപ്പിച്ചിരിക്കുന്നത്. ഗ്ലിസറിൻ കലർന്ന സലൈൻ വാട്ടർ, മുറിവിൽ കൂടി നിന്ന് രക്തം നഷ്ടപ്പെടുന്നത് തടയാനുള്ള പ്രത്യകതരം ജെൽ, കൂടുതൽ രക്തം വലിച്ചെടുക്കുന്ന തരത്തിലുള്ള ഡ്രസിങ് എന്നിവയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസ് വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗ്ലിസറിൻ കലർന്ന സലൈൻ വാട്ടർ ആണ് കൂടുതൽ പ്രയോജനകരം. നേരിട്ട് ഞരമ്പിലേക്ക് കുത്തിവെക്കേണ്ടതാണ് ഇത്. മൈനസ് 18 ഡിഗ്രിവരെയുള്ള തണുപ്പിലും ഉറഞ്ഞുപോകാത്ത ദ്രാവകമാണ് ഇത്. അതിനാൽ ഹിമാലയൻ മേഖലകളിൽ വരെയുള്ള ഏറ്റുമുട്ടലുകളിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ഉപയോഗിക്കാൻ സാധിക്കും. പരിക്കേറ്റവർക്ക് അനുഭവിക്കേണ്ടിവരുന്ന ശരീരവേദനയുടെ അളവ് കുറയ്ക്കാൻ സഹായിക്കും എന്നുമാത്രമല്ല നഷ്ടപ്പെടുന്ന രക്തത്തിന് തുല്യ അളവിലുള്ള ശരീരദ്രവമായി താല്കാലികമായി പ്രവർത്തിക്കുകയും ചെയ്യും. പരിക്കേറ്റവരെ കൂടുതൽ വിദഗ്ധ ചികിത്സക്കായി സൗകര്യപ്രദമായിടത്തേക്ക് മാറ്റാൻ ആവശ്യമായ സമയം ചികിത്സ നൽകുന്നവർക്ക് ലഭിക്കും. മുറിവ് വെച്ചുകെട്ടുന്നതിനായി ഉണ്ടാക്കിയ പുതിയ സംവിധാനം സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ 200 മടങ്ങ് അധികം പ്രയോജനം ചെയ്യും. സെല്ലുലോസ് നാരുകൾ കൊണ്ട് നിർമിച്ചിട്ടുള്ള ഇത് രക്തം പുറത്തുപേകുന്നത് തടയുകയും മുറിവ് മറ്റുശരീര ഭാഗങ്ങളിൽ നിന്ന് വൃത്തിയായി സൂക്ഷിക്കാനും സഹായിക്കും. ഇതിൽ കുർക്കുമിൻ ഉൾപ്പെടെയുള്ള അണുബാധ തടയുന്നതിനുള്ള മരുന്നുകളും അടങ്ങിയിട്ടുണ്ട്. മുറിവിൽ നിന്ന് രക്തം പുറത്തുവരുന്നത് തടയാനുള്ള പ്രത്യേക തരം ജെൽ ആണ് വികസിപ്പിച്ച മറ്റൊന്ന്. ഇത് മുറിവിനുമുകളിൽ പെട്ടന്ന് ഒരു പാടപോലെ രൂപംകൊള്ളുകയും രക്തം പുറത്തുവരുന്നത് തടാൻ സഹായിക്കുകയും ചെയ്യും. കിറ്റോസൻ എന്ന പദാർഥം കൊണ്ടാണ് ജെൽ നിർമിച്ചിരിക്കുന്നത്. കൈകാലുകൾ നെഞ്ച് എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ആഴത്തിലുള്ള മുറിവുകളിൽപോലും ഇത് ഫലപ്രദമാണ്. ജെൽ മുറിവിൽ പുരട്ടിയതിന് ശേഷം മുറിവിന് മുകളിൽ കുറച്ചുസമയം അമർത്തിപ്പിടിക്കണംയ ഇതിനകം മരുന്ന പ്രവർത്തിച്ചുതുടങ്ങും. ഇവയ്ക്ക് പുറമെ മുറിവുകൾ അണുബാധയുണ്ടാകതെ വൃത്തിയാക്കാൻ ഗാഢത കുറഞ്ഞ ഹൈപ്പോക്ലോറസ് അസിഡ്, വേദന സംഹാരിയായി നാൽബുഫൈൻ ഹൈഡ്രോക്ലോറൈഡ് എന്നിവയുടെ രീതിയും ഡിആർഡിഒ അവതരിപ്പിക്കുന്നുണ്ട്. ഇവയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയേക്കുമെന്നാണ് വിവരം. Content Highlights:DRDOs medical laboratory develops combat drugs that reduce casualties in Attack


from mathrubhumi.latestnews.rssfeed https://ift.tt/2TFLeCu
via IFTTT