Breaking

Tuesday, March 12, 2019

ആറ്റിങ്ങലില്‍ കളത്തിലിറങ്ങി സമ്പത്ത്: തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: നരേന്ദ്രമോദിക്ക് കൂറ് നാസിസത്തോടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ഇടതുസ്ഥാനാർഥിയായ എ.സമ്പത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ. ഭരണം ജനാധിപത്യവ്യവസ്ഥിതിക്ക് ആപത്താണ്. ജനാധിപത്യത്തോട് തെല്ലും കൂറില്ലാത്ത കൂട്ടരാണവർ. രാജ്യത്തിന്റെ തനതുമൂല്യങ്ങൾ നശിപ്പിക്കുന്നതിനാണ് അവർ നേതൃത്വം നല്കിയത്. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം നടപ്പാക്കാനായിരുന്നു മോദിയുടെ ശ്രമം. പാർലമെന്ററി ജനാധിപത്യം പാടില്ലെന്നാണ് ആർ.എസ്.എസ്. നിലപാട്. പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് എം.പി.മാർ പാർലമെന്റ് സ്തംഭിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടും മറുപടിപറയാൻ തയ്യാറായില്ല. ഭരണഘടനാസ്ഥാപനങ്ങളെ ഓരോന്നായി ദുർബലപ്പെടുത്തി. സുപ്രീംകോടതി ജഡ്ജിമാർ പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിളിച്ചുപറഞ്ഞു. റിസർവ് ബാങ്കിനെ നോക്കുകുത്തിയാക്കി. മതത്തിന്റെയും ഭാഷയുടെയും ഭക്ഷണത്തിന്റെയും പേരിൽ അക്രമങ്ങളുണ്ടാക്കി. വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇടതുപക്ഷത്തിന്റെ കരുത്ത്. കോൺഗ്രസിൽനിന്ന് ഏറെപ്പേർ ബി.ജെ.പി.യിലേക്കു പോകുന്നു. കർണാടകത്തിൽ എം.എൽ.എ.മാർ കൂറുമാറിയത് കണ്ടതാണ്. എന്നാൽ, എൽ.ഡി.എഫ്. പ്രതിനിധികൾ ഇങ്ങനെ കളംമാറുന്നവരല്ല. ജനാധിപത്യത്തിലും ഭരണഘടനാമൂല്യങ്ങളിലും മതനിരപേക്ഷതയിലും കർഷകരുടെയും തൊഴിലാളികളുടെയും താത്പര്യങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇടതുപക്ഷത്തിന്റേതെന്നും പിണറായി വിജയൻ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി, പ്രകാശ്ബാബു, ജമീലാപ്രകാശം, കവടിയാർ ധർമൻ, തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി സി.ദിവാകരൻ, എ.സമ്പത്ത്, ബി.സത്യൻ എം.എൽ.എ., കോലിയക്കോട് കൃഷ്ണൻനായർ, ആനത്തലവട്ടം ആനന്ദൻ, എം.വിജയകുമാർ എന്നിവർ പങ്കെടുത്തു. Content Highlights: Pinaray Vijayan Against Modi


from mathrubhumi.latestnews.rssfeed https://ift.tt/2HrjGKE
via IFTTT