ന്യൂഡൽഹി:മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ കെ. മുരളീധരൻ വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിയാകും.പലപേരുകൾ പരിഗണിച്ച ശേഷം ഇന്ന് രാവിലെയാണ് കെ.മുരളീധരനിലേക്ക് ചർച്ചയെത്തിയത്. ഉമ്മൻ ചാണ്ടി അൽപസമയം മുമ്പാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച് മുരളീധരൻ സമ്മതം അറിയിച്ചതായി ധരിപ്പിച്ചത്. അതോടെ വളരെപ്പെട്ടെന്ന് മുരളധീരനിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ യുഡിഎഫ് സ്ഥാനാർഥികളും മികച്ച സ്ഥാനാർഥി വേണമെന്ന് ആവശ്യപ്പെട്ടതോടെ നേതൃത്വം സമ്മർദത്തിലായി. ലീഗും ആർഎംപിയും മികച്ച സ്ഥാനാർഥി എന്ന ആവശ്യം ഉന്നയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2TV1gbD
via
IFTTT