ന്യൂഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആത്മീയ മഹാസമ്മേളനങ്ങളിലൊന്നായ അജ്മീർ ദർഗ ഉറൂസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥി. ഇന്ന് രാജസ്ഥാനിലെ അജ്മീർ ശരീഫിൽ നടക്കുന്ന ഉറൂസ് മഹാസമ്മേളനത്തിൽ കാന്തപുരം ഗരീബ് നവാസ് ഖാജാ മുഈനുദ്ധീന് ചിശ്തി അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്നു പ്രമുഖ പണ്ഡിതന്മാരുടെയും അജ്മീർ ദർഗ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരത്തെ ആദരിക്കും.
ഇന്ത്യയിലെ ആധ്യാത്മിക ഇസ്‌ലാമിനെ പ്രചരിപ്പിച്ച ഏറ്റവും പ്രമുഖനായ മഹാനായാണ് ഖാജാ മുഈനുദ്ധീന് ചിശ്തിയുടെ അന്ത്യവിശ്രമ കേന്ദ്രമാണ് അജ്മീർ ദർഗ. അദ്ദേഹത്തിന്റെ എണ്ണൂറ്റിഏഴാമത് ഉറൂസാണ് അജ്മീറിൽ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ ചടങ്ങുകളിൽ സംബന്ധിക്കാൻ അജ്മീറിൽ എത്തിയിട്ടുണ്ട്. ജാതിമത ഭേദമന്യേ തീർത്ഥാടകർ വരുന്ന കേന്ദ്രം എന്ന നിലയിൽ അജ്‌മീർ ലോകപ്രശസ്തമാണ്.
ഉറൂസിൽ സംബന്ധിക്കാൻ രാജസ്ഥാനിൽ എത്തിയ കാന്തപുരത്തെ ദർഗ പ്രസിഡന്റ് അമീൻ പത്താൻ, ദർഗ വൈസ് പ്രസിഡന്റ് ബാബർ മിയ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സ്വീകരിച്ചു
© iMM Online Media I Like and Share

https://www.facebook.com/
from Islamic Media Mission I https://ift.tt/2W8T2tU
via IFTTT