Breaking

Wednesday, March 13, 2019

എത്യോപ്യൻ വിമാനാപകടം: ഇന്ത്യൻ കുടുംബത്തിന് നഷ്ടപ്പെട്ടത് ആറുപേരെ

ഒട്ടാവ (കാനഡ): എത്യോപ്യയിൽ വിമാനം തകർന്ന് 157 പേർ മരിച്ച അപകടത്തിൽ കാനഡയിൽ താമസമാക്കിയ ഇന്ത്യൻ കുടുംബത്തിന് നഷ്ടപ്പെട്ടത് ഏഴുപേരെ. പന്നഗേഷ് വൈദ്യ (73), ഭാര്യ ഹൻസിനി വൈദ്യ (67), മകൾ കൊഷ വൈദ്യ (37), കൊഷയുടെ ഭർത്താവ് പ്രെരിറ്റ് ദീക്ഷിത് (45), ഇവരുടെ മക്കൾ അനുഷ്ക, അഷ്ക എന്നിവരാണ് മരിച്ചത്. കാനഡയിൽ സ്ഥിരതാമസമാക്കിയ കുടുംബം കെനിയയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. പന്നഗേഷിനും ഹൻസിനിക്കും ഇന്ത്യൻ പൗരത്വമാണുള്ളത്. 2003-ൽ കൊഷ കനേഡിയൻ പൗരത്വം സ്വീകരിച്ചു. കൊഷയുടെ സഹോദരൻ മാനന്ത് വൈദ്യയാണ് ഇവരെ പിയേഴ്സൺ ഇന്റർനാഷണൽ വിമാനത്താവളത്തിൽ വിട്ടത്. 'ഇതെനിക്ക് താങ്ങാനാവുന്നില്ല, രക്ഷിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട എനിക്കിനി ആരുമില്ല' -മാനന്ത് പറഞ്ഞു. എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽനിന്ന് നയ്റോബിയിലേക്കുപോയ ബോയിങ് 737 മാക്സ്-8 വിമാനമാണ് ഞായറാഴ്ച തകർന്നുവീണത്. നാല് ഇന്ത്യക്കാർ മരിച്ചതായി എത്യോപ്യയിലെ ഇന്ത്യൻ എംബസി ഞായറാഴ്ച അറിയിച്ചിരുന്നു. യു.എസിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ നുകവരപു മനീഷ, പരിസ്ഥിതിവിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ശിഖ ഗാർഗ് എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ. content highlights: Ethiopian plane crash


from mathrubhumi.latestnews.rssfeed https://ift.tt/2UtfLk2
via IFTTT