മലപ്പുറം : സാമുഹ്യ പ്രര്‍ത്തനങ്ങള്‍ക്ക് യൂവതയെ സജ്ജീകരിക്കുകയും നിര്‍മാണാത്മക ചുവടുവെപ്പുകള്‍ക്ക് അവരെ പ്രാപ്തമാക്കുന്നതിനാവശ്യമായ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് പറഞ്ഞു.
എസ് വൈ എസ് മലപ്പുറം ജില്ലാ ഈസ്റ്റ് ജില്ലാ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന ഇന്‍സ്പിറ മെന്റേഴ്‌സ് വര്‍ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് അവസരം സൃഷ്ടിക്കുകയും പുതുകാല യൗവ്വനത്തെ സജ്ജീകരിക്കുന്നതിന് ഗ്രാമ തലങ്ങളില്‍ സേവന സന്നദ്ധരായ ടീം ഒലീവ് രംഗത്തുങ്ങുമെന്നും അദ്ധേഹം പറഞ്ഞു.
ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാല്‍, എ പി ബശീര്‍, സികെ ശക്കീര്‍ വിവധ സെഷന് നേതൃത്വം നല്‍കി. കരുവള്ളി അബ്ദുറഹീം. വി പി എം ഇസ്ഹാഖ്, ടി സിദ്ദീഖ് സഖാഫി, എന്‍ ഉമര്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ കാരക്കുന്ന് സംബന്ധിച്ചു. സോണ്‍, സര്‍ക്കിള്‍ മെന്റര്‍ മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. മെയ് ആദ്യവാരം സോണ്‍ തലത്തില്‍ യൂനിറ്റ് മെന്റര്‍മാര്‍ക്കായി സോണ്‍ ഇന്‍സ്പിറ നടക്കും.
from Islamic Media Mission I https://ift.tt/2FgiCq4
via IFTTT