Breaking

Wednesday, March 13, 2019

എസ്.എസ്.എൽ.സി പരീക്ഷ ഇന്നുമുതല്‍: 4,35,142 പേർ പരീക്ഷയെഴുതും

തിരുവനന്തപുരം: എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി. പരീക്ഷകൾ ബുധനാഴ്ച തുടങ്ങും.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗൾഫ് മേഖലയിലെ ഒമ്പതും കേന്ദ്രങ്ങളിലായി 4,35,142 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതും. ഇതിൽ 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിലെ 1,42,033 കുട്ടികളും എയ്ഡഡ് സ്കൂളുകളിലെ 2,62,125 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിലെ 30,984 കുട്ടികളും. ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നു. പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്കീമിൽ (പി.സി.എൻ.) 1867 പേരും ഓൾഡ് സ്കീമിൽ (പി.സി.ഒ.) 333 പേരും പരീക്ഷയെഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 27,436 പേർ. ഏറ്റവും കുറച്ചുപേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2114 പേർ. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്. ആണ്. 2411 പേർ. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നത് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവൺമെന്റ് ഗേൾസ് എച്ച്.എസിലാണ്. രണ്ടുപേർ. ടി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3212 പേരാണ് പരീക്ഷയെഴുതുന്നത്. 2957 ആൺകുട്ടികളും 255 പെൺകുട്ടികളും. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാകേന്ദ്രമാണുള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആർട്സ് ഹയർ സെക്കൻഡറി സ്കൂളിൽ. 82 പേർ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 284 പേരും ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷ കേന്ദ്രത്തിൽ 14 പേരും പരീക്ഷയെഴുതും. സംസ്ഥാനത്ത് 54 കേന്ദ്രീകൃത ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ അഞ്ചുമുതൽ മേയ് രണ്ടുവരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രിൽ അഞ്ചിന് ആരംഭിച്ച് ഏപ്രിൽ 13-ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 25-ന് ആരംഭിക്കും. മൂല്യനിർണയ ക്യാമ്പുകളിലേക്കുള്ള ചീഫ് എക്സാമിനർമാരുടെയും അസിസ്റ്റന്റ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 29 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭിക്കും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിൽ സംസ്ഥാനത്തെ 12 സ്കൂളുകളിലായി നടക്കും. Content Highlights:sslc exams 2019 starts from today


from mathrubhumi.latestnews.rssfeed https://ift.tt/2NXL83X
via IFTTT