Breaking

Sunday, December 2, 2018

നിലയ്ക്കലില്‍ വീണ്ടും സമരത്തിനൊരുങ്ങി ബിജെപി; ഇന്ന്  നിരോധനാജ്ഞ ലംഘിക്കും

ശബരിമല സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബിജെപി ഇന്ന് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കും. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുക. നിലവില്‍ ഡിസംബര്‍ നാല് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കെ സുരേന്ദ്രന്റെ അറസ്റ്റോടെ തണുത്ത് പോയ ശബരിമല സമരം കൂടുതൽ ശക്തമാക്കാൻ കേന്ദ്രം നൽകിയ നിർദേശ പ്രകാരമാണ് വീണ്ടും സമരം ശക്തമാക്കുന്നത്.

അതേസമയം, ബിജെപി പ്രവർത്തകർ ഇന്ന് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വഴി തടയും. ഇന്ന് രാവിലെ പതിനൊന്നിന് ചെങ്ങന്നൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ജി സുധാകരൻ, പി തിലോത്തമൻ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡിൽ തടയും.

പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളിജിലേക്ക് ബിജെപിയുടെ മാര്‍ച്ചും നടത്തും.



from Anweshanam | The Latest News From India https://ift.tt/2Q3Lg62
via IFTTT