മധ്യപ്രദേശിൽ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടത്താൻ ശ്രമങ്ങൾ നടക്കുന്നുന്നതായി കോണ്‍ഗ്രസ്. വിവിധ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന പഴയ ജയിലിൽ വെള്ളിയാഴ്ച രാത്രി ഒന്നര മണിക്കൂര്‍ വൈദ്യുതി നിലച്ചത് അട്ടിമറി സാധ്യതയായാണ് വിലയിരുത്തുന്നത്. അതോടൊപ്പം, ഭോപ്പാലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലേക്ക് സംശയാസ്പദമായ സാഹചര്യത്തിൽ ചില പെട്ടികൾ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന എല്ലാ കേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഡൽഹിയിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ ഇതേകുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപകമായി ക്രമക്കേട് നടത്താൻ നടന്ന നീക്കമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഭോപ്പാലിൽ കുറേ പെട്ടികൾ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലേക്ക് കൊണ്ടു പോകുന്നതായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ചില പെട്ടികൾ കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
ഇതോടൊപ്പം, വോട്ടെടുപ്പിന് ശേഷം 48 മണിക്കൂര്‍ വൈകിയാണ് മധ്യപ്രദേശിലെ സാഗറിലുള്ള കേന്ദ്രത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ എത്തിയത്. വോട്ടിംഗ് യന്ത്രങ്ങൾ കുറായിലെ പൊലീസ് സ്റ്റേഷനിൽ ഒരു ദിവസത്തോളം സൂക്ഷിച്ചു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗിന്‍റെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളാണ് സ്ട്രോംഗ് റൂമിലേക്ക് എത്താൻ 48 മണിക്കൂര്‍ വൈകിയത്.
from Anweshanam | The Latest News From India https://ift.tt/2zC1dWP
via IFTTT