Breaking

Sunday, December 2, 2018

പ്രണയബന്ധത്തില്‍ ഒരിക്കലെങ്കിലും പങ്കാളിയെ ചതിച്ചിട്ടുണ്ടോ?എങ്കില്‍ ഒന്ന് സൂക്ഷിച്ചോളു

അങ്ങേയറ്റം സത്യസന്ധമെന്നു കരുതുന്ന പ്രണയബന്ധങ്ങളില്‍ പോലും പലപ്പോഴും ചതി കടന്നുകൂടാം. ഇത്തരം ചതികള്‍ പങ്കാളികള്‍ തമ്മിലുള്ള സമാധാനപരമായ ബന്ധത്തെ തന്നെ പൂര്‍ണമായും തകര്‍ത്തുകളയും. എന്നാല്‍ ഒരിക്കല്‍ പങ്കാളിയെ വഞ്ചിച്ചവര്‍ അടുത്ത ബന്ധത്തിലും ഇതേ വഞ്ചന ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണെന്ന് ഒരു പഠനം പറയുന്നു. പ്രണയബന്ധത്തില്‍ പങ്കാളിയെ ഒരിക്കല്‍ ചതിച്ചവര്‍ മറ്റു കമിതാക്കളെ അപേക്ഷിച്ച് അടുത്ത ബന്ധത്തില്‍ ഇതേ ചതി ആവര്‍ത്തിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. 

പ്രണയിനികള്‍ക്കിടയില്‍ നടത്തിയ അഞ്ചുവര്‍ഷം നീണ്ടുനിന്ന ഗവേഷണത്തിനുശേഷം യൂണിവേഴ്സിറ്റി ഓഫ് ഡെന്‍വര്‍ ആണ്  പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവര്‍ അവിവാഹിതരായിരുന്നു. പ്രണയത്തിലായതിനുശേഷം മറ്റൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ പങ്കാളിയെ ചതിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. ഇവര്‍ അടുത്തബന്ധത്തിലും പങ്കാളിയല്ലാതെ മറ്റൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കി. ഒരിക്കല്‍ പങ്കാളിയെ വഞ്ചിച്ചവര്‍ അടുത്ത ബന്ധത്തിലും ഇതേ പെരുമാറ്റം ആവര്‍ത്തിക്കാനുള്ള സാധ്യത രണ്ടു ശതമാനം കൂടുതലാണ്-പഠനം പറയുന്നു.



from Anweshanam | The Latest News From Health https://ift.tt/2Q3h0ID
via IFTTT