Breaking

Sunday, December 2, 2018

തൂ​ക്കു​മ​ന്ത്രി​സ​ഭ​ക്ക്​ സാ​ധ്യ​തയുണ്ടായാൽ തെലങ്കാനയിൽ ബി.​ജെ.​പി നി​ർ​ണാ​യ​ക പ​ങ്ക്​ വ​ഹി​ക്കു​മെ​ന്ന്​ പാ​ർ​ട്ടി വ​ക്താ​വ്

ഹൈദ​രാ​ബാ​ദ്​: തെ​ല​ങ്കാ​ന​യി​ൽ അധികാരം പിടിക്കാൻ മറ്റു പാർട്ടികളുമായി ഒന്നിച്ച് പ്രവർത്തിക്കാനുള്ള ശ്രമത്തിൽ ബിജെപി. ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മു​ണ്ടായില്ലെങ്കിൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ ബി.​ജെ.​പി നി​ർ​ണാ​യ​ക പ​ങ്ക്​ വ​ഹി​ക്കു​മെ​ന്ന്​ പാ​ർ​ട്ടി വ​ക്താ​വ്​ ജി.​വി.​എ​ൽ. ന​ര​സിം​ഹ​റാ​വു പ​റ​ഞ്ഞു. തൂ​ക്കു​മ​ന്ത്രി​സ​ഭ​ക്ക്​ സാ​ധ്യ​ത തെ​ളി​ഞ്ഞാ​ൽ, സം​സ്​​ഥാ​നം ആ​രു​ഭ​രി​ക്ക​ണ​മെ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കാ​ൻ ബി.​ജെ.​പിക്ക് കഴിയുമെന്നാണ് അവരുടെ വി​ല​യി​രു​ത്ത​ൽ.

അതേസമയം, സം​സ്ഥാ​ന​ത്ത് ഭരണം കിട്ടുമെന്ന് പറഞ്ഞിരുന്ന ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്താ​നി​ട​യി​ല്ലെ​ന്ന കാ​ര്യം അം​ഗീ​ക​രി​ക്കു​ന്ന പ്ര​സ്​​താ​വ​ന കൂ​ടി​യാ​യി ഇ​ത്​ മാ​റി.  ടി.​ആ​ർ.​എ​സി​ന്​ ബ​ദ​ലാ​യി ബി.​ജെ.​പി വ​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ടി.​ആ​ർ.​എ​സി​നെ​യോ അ​വ​രു​ടെ സ​ഖ്യ​ത്തെ​യോ ജ​നം വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ അ​വ​ർ​ക്ക്​ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം കി​ട്ടില്ല​ന്നും റാ​വു കൂ​ട്ടി​ച്ചേ​ർ​ത്തു. 

ടി.​ആ​ർ.​എ​സ് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സിയുടെ  എം.ഐ.​എ​മ്മു​മാ​യി ബ​ന്ധം വി​ച്ഛേ​ദി​ച്ചാ​ൽ അ​വ​രു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ ബി.​ജെ.​പി മു​തി​ർ​ന്ന നേ​താ​വ്​ ജി. ​കി​ഷ​ൻ റെ​ഡ്​​ഡി പ​റ​ഞ്ഞ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ന​ര​സിം​ഹ റാ​വു​വി​​ന്റെ ​അ​ഭി​പ്രാ​യ പ്ര​ക​ട​നം.



from Anweshanam | The Latest News From India https://ift.tt/2zArViM
via IFTTT