Breaking

Sunday, December 2, 2018

ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനിയായ ജിയോണി കട ബാധ്യതയിലെന്ന് റിപ്പോര്‍ട്ട്

ദില്ലി: കമ്പനിയുടെ പണം ഉപയോഗിച്ച് ചൂതാട്ടം. ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനിയായ ജിയോണി കട ബാധ്യതയിലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കമ്പനിയുടെ ചെയര്‍മാന്‍ ലിയു ലിറോങ്ങിന്റെ ചൂതാട്ടമാണ് കമ്പനി കടക്കെണിയിലാകാന്‍ കാരണമെന്ന് ചൈന മോര്‍ണിങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ,ഏകദേശം 1000 കോടി (10,04,68,80,000 രൂപ) രൂപ ലിയുവിന് ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.മാത്രമല്ല, പണം ദുരൂപയോഗം ചെയ്തിട്ടില്ലെന്നും കമ്ബനിയില്‍ നിന്നും പണം കടമെടുക്കുകയാണ് ചെയ്തതെന്നും സെക്യൂരിറ്റി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ലിയു വ്യക്തമാക്കുകയുണ്ടായി.

ഇന്ത്യയില്‍ വന്‍ വില്‍പനയുള്ള സ്മാര്‍ട്ട് ഫോണാണ് ജിയോണി. അഞ്ച് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളില്‍ ജനപ്രീതിയുള്ള കമ്പനിയാണിത്. കൂടാതെ,  ജിയോണി ഇന്ത്യന്‍ വിപണിയില്‍ 2013ലാണ് എത്തുന്നത്. ജിയോണിയുടെ ഇന്ത്യയിലെ മുന്‍ സിഇഒ അരവിന്ദ് ആര്‍ വോഹറയ്ക്കും മൊബൈല്‍ഫോണ്‍ കമ്പനിയായ കാര്‍ബണിനും ജിയോണിയുടെ ഇന്ത്യയിലെ യൂണിറ്റ് വില്‍ക്കാന്‍ കമ്പനി ഈ വര്‍ഷം ആദ്യം തീരുമാനിച്ചിരുന്നു.



from Anweshanam | The Latest News From India https://ift.tt/2U4WO7x
via IFTTT