ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയെയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡിനു ഭൂമി കൈമാറിയതുമായി ബന്ധപെട്ട കേസിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതി വിരുദ്ധ നിയമം, ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹരിയാനയിലെ പഞ്ചകുളയിലുള്ള 3500 ചതുരശ്ര അടി ഭൂമി കൈമാറിയതിലൂടെ 67 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
1982ല്‍ പാട്ടത്തിനു കൊടുത്ത ഭൂമി 2005ല്‍ വില ഈടാക്കി കൈമാറിയപ്പോള്‍ ഹരിയാന അര്‍ബന്‍ ഡെവലപ്മെന്റ് അഥോറിറ്റി ചെയര്‍മാനായിരുന്ന ഭൂപീന്ദര്‍ സിംഗ് ഹൂഡ ക്രമക്കേട് നടത്തിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
from Anweshanam | The Latest News From India https://ift.tt/2DSZuj4
via IFTTT