Breaking

Sunday, December 2, 2018

‘ക്ലോസ് ഫ്രണ്ട്‌സ്’ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

'ക്ലോസ് ഫ്രണ്ട്‌സ്' ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം രംഗത്ത്. ഏവരും കാത്തിരുന്ന നിമിഷമാണിത്. ദിനംപ്രതി യൂസര്‍ ഫ്രണ്ട്ലി ആയ നിരവധി പരിഷ്‌കരണങ്ങള്‍ നടത്തി ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം. ഇപ്പോഴിതാ ഏവരും കാത്തിരുന്ന 'ക്ലോസ് ഫ്രണ്ട്‌സ്' എന്ന മറ്റൊരു ഫീച്ചര്‍ കൂടി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്.ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പുകളില്‍ മാത്രം ചിത്രങ്ങളും വിഡിയോകളും ഷെയര്‍ ചെയ്യാനുള്ള 'ക്ലോസ് ഫ്രണ്ട്സ്' ഓപ്ഷന്‍ ഉപയോഗിച്ചു കൊണ്ടുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്. കൂടാതെ, ഇതിലൂടെ സുഹൃത്തുകളുടെ ഗ്രൂപ്പുകളിലേയ്ക്ക് അവര്‍ക്കു മാത്രമായി ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കുന്നു. പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നു ഇന്‍സ്റ്റഗ്രാം അവകാശപ്പെടുന്നു



from Anweshanam | The Latest News From India https://ift.tt/2Q42xMx
via IFTTT