യാഹു മെയിലും പുതിയ ഫീച്ചര്‍ രംഗത്തേയ്ക്ക് എത്തിയിരിക്കുന്നു. സ്പാം മെയിലുകളില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയാണ് പുതിയ ഫീച്ചറുമായി യാഹു മെയില്‍ എത്തിയിരിക്കുന്നത്. റിമൈന്‍ഡേഴ്സ്, അണ്‍സബ്സ്‌ക്രൈബ് എന്നിങ്ങനെ രണ്ട് ഫീച്ചറുകളാണ് യാഹു മെയില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനില്‍ ആപ്പ് പുതുതായി അവതരിപ്പിച്ചത്. മാത്രമല്ല,ആവശ്യമില്ലാത്ത ജങ്ക് മെസേജുകള്‍ ലഭിക്കാതിരിക്കാന്‍ അണ്‍സബ്സ്‌ക്രൈബ് ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്.
റിവേഴ്സ് അണ്‍സബ്സ്‌ക്രൈബ് ആക്ഷന്‍ എന്ന ഓപ്ഷനും ഇതോടൊപ്പം നല്‍കുന്നു. ഇമെയിലിന്റെ പ്രാധാന്യം അനുസരിച്ച് റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാം.കൂടാതെ,മാനേജ് റിമൈന്‍ഡേഴ്സ് ഓപ്ഷനിലൂടെ എഡിറ്റ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കുന്നു. പുതിയ അപ്ഡേഷനിലൂടെ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
from Anweshanam | The Latest News From India https://ift.tt/2RyMOC0
via IFTTT