പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് അവസാനിച്ചു. ചിത്രത്തിന്റെ സംവിധാനം അരുണ്‍ ഗോപിയാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷുമുണ്ട്. മുന്‍കാല സൂപ്പര്‍ഹിറ്റ് ചിത്രമായ ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയിരുന്നു. ഇപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇരുവരുടെയും മക്കള്‍ ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആദ്യ ചിത്രം ആദിയിലെ പോലെ തന്നെ മികച്ച മാര്‍ഷല്‍ സ്‌റ്റൈല്‍ ആക്ഷന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമുണ്ടാകുന്നതാണ്.
സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ള ഒരു യുവാവായാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് സര്‍ഫിംഗ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.മാത്രമല്ല,നേരത്തേ സര്‍ഫിംഗിന് പഠനത്തിനായി ഒരു മാസത്തിലേറെ പ്രണവ് ചെലവഴിച്ചിട്ടുള്ളത്. കൂടാതെ,ആദ്യ ചിത്രമായ ആദിയില്‍ പ്രണവിന്റെ പാര്‍ക്കൗര്‍ അഭ്യാസ പ്രകടനങ്ങള്‍ കൈയടി നേടിയിരുന്നു. അതിനാല്‍ അതേ മികവ് സര്‍ഫിംഗിലും കൊണ്ടു വരുന്നതിനാണ് ശ്രമിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍ വരുന്നു.
from Anweshanam | The Latest News From India https://ift.tt/2RnRD0G
via IFTTT