Breaking

Sunday, December 2, 2018

സുരക്ഷാപ്രശ്നം : കൊച്ചിയില്‍ അറസ്റ്റിലായ ബോഡോ തീവ്രവാദികളെ ഒന്നിച്ച് ആസാമിലേയ്ക്ക് കൊണ്ട് പോകുന്നില്ല

കൊച്ചി :  അറസ്റ്റിലായ മൂന്ന് ബോഡോ തീവ്രവാദികളെ സുരക്ഷാപ്രശ്നം മൂലം ഒന്നിച്ച് ആസാമിലേയ്ക്ക് കൊണ്ട് പോകുന്നില്ല. മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്നും പിടികൂടിയ നിരോധിക്കപ്പെട്ട നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളും ആസാം സ്വദേശികളുമായ ദുംകേതു ബ്രഹമ ദലാങ്ങ്(35), പ്രിതം ബസുമതാരി(25), മനു ബസുമതാരി(24) എന്നിവരെ ഒരുമിച്ച് ഇന്നലെ വിമാനമാര്‍ഗം കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഒന്നിച്ച് കൊണ്ട് പോകാന്‍ വിമാന അധികൃതര്‍ അനുമതി നല്‍കിയില്ല. ഓരോരുത്തരുമായി ഇന്നുമുതല്‍ മൂന്നു ദിവസങ്ങളിലായി കൊണ്ട് പോകാനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.പ്രതികളെ നിലവില്‍ ആസാം പൊലീസിന് കൈമാറിയിട്ടുണ്ട്.

വെള്ളിയാഴ്ച്ച ഉച്ചയോടെ കോലഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ തീവ്രവാദികളെ വൈദ്യപരിശോധനയ്ക്ക് കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. ആസാം പൊലീസിന്റെ കസ്റ്റഡിയില്‍ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
 



from Anweshanam | The Latest News From India https://ift.tt/2QwPoee
via IFTTT