കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നാളെ. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം ചെയുന്നത്. ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
രാവിലെ പത്തിനാണ് ഉദ്ഘാടനച്ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങുകൾക്ക് എത്താനായി പ്രത്യേക ബസ് സർവ്വീസും കിയാൽ ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണവുമുണ്ടാകും. ഭൂമി വിട്ടു നൽകിയവർ മുതൽ ഓഹരിയുടമകളെയും വിമാനത്താവളത്തിനായി പ്രയത്നിച്ചവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, വിമാനത്താവളം തറക്കല്ലിടൽ മുതൽ ഭൂമിയേറ്റെടുത്ത് അന്തിമഘട്ട നിർമ്മാണം വരെയെത്തിച്ച രണ്ട് മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും ചടങ്ങിലില്ലാത്തത് വിവാദവുമായിരുന്നു.
വിമാനത്താവളത്തിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കാന്‍ നേതൃത്വം നല്‍കിയ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ചിറകേകുന്ന വിമാനത്താവളം വരുന്നതില്‍ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുന്നില്ല. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പോകാം. എന്നാല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട സമീപനം സര്‍ക്കാരിന് യോജിച്ചതായില്ല. പ്രതിപക്ഷവുമായി ചര്‍ച്ച പോലും നടത്തിയില്ല.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള യു.ഡി.എഫ് എം.എല്‍.എമാരെയും ക്ഷണിച്ചില്ല. ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കെ.എം. മാണി എം.എല്‍.എ എന്നിവരുടെ കാര്യത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തനിക്ക് ക്ഷണം ലഭിച്ചില്ല. ആരോ ഒരാള്‍ കത്ത് എത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2E8hENI
via IFTTT