കൊൽക്കത്ത: ബംഗാളിലെ കൊൽക്കത്തയിൽ നിന്ന് ബംഗ്ലാദേശ്, മ്യാന്മർ വഴി ചൈനയിലെ കുൻമിങിലേക്ക് അതിവേഗ ട്രെയിൻ സർവീസ് തുടങ്ങാൻ അതീവ താൽപര്യമുണ്ടെന്ന് ചൈന. കൊൽക്കത്തയിൽ ചൈനീസ് സ്ഥാനപതി മാ ഴാൻവു ആണ് ഇക്കാര്യം അറിയിച്ചത്. ചൈന, കിഴക്കേ ഇന്ത്യ, മ്യാന്മാർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വ്യാപാര-സാമ്പത്തിക വികസനം ലക്ഷ്യമിട്ടാണ് ഇത്തരമൊരു റെയിൽ പാതയുടെ നിർമാണത്തിനായി ചൈന ഒരുങ്ങുന്നത്. ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാന്മാർ (ബി.സി.ഐ.എം) സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിലൂടെ മേഖലയുടെ ആകെ വികസനം സാധ്യമാകും. ഴാൻവു പറഞ്ഞു. ഇന്ത്യയും ചൈനയും സംയുക്തമായി വേണം പാതയുടെ നിർമാണം സാധ്യമാക്കാനെന്നും ഴാൻവു കൂട്ടിച്ചേർത്തു. പദ്ധതി നടപ്പാക്കാൻ ഇന്ത്യ മുന്നോട്ട് വരണമെന്നും യോജിച്ചുനിന്നാൽ ഇരു രാജ്യങ്ങൾക്കും കൂടുതൽ നേട്ടമുണ്ടാക്കാനാകുമെന്നും ഴാൻവു പറഞ്ഞു. ചൈനയുടെ സാമ്പത്തിക ഇടനാഴികൾ ആരെയും ദ്രോഹിക്കാനുള്ളതല്ല, പുരാതനമായ പട്ടുപാതയുടെ പുനരുദ്ധീകരണത്തിലൂടെ എല്ലാവർക്കും നേട്ടം മാത്രമേ ഉണ്ടാകൂ. ഴാൻവു വ്യക്തമാക്കി. Content Highlights:China Mooting High Speed Train Between Kolkata and Kunming Via Bangladesh, Myanmar
from mathrubhumi.latestnews.rssfeed https://ift.tt/2xawBd0
via
IFTTT