ഒറിഗൻ: 'ഭർത്താവിനെ എങ്ങനെ വധിക്കാം' എന്ന പേരിൽ നോവലെഴുതിയ യു.എസ്. എഴുത്തുകാരി സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. കാല്പനിക എഴുത്തുകാരി നാൻസി ക്രാംപ്റ്റൺ-ബ്രോഫി (68) നെയാണ് ഒറിഗനിലെ പോർട്ട്ലാൻഡ് പോലീസ് അറസ്റ്റുചെയ്തത്. ജൂൺ രണ്ടിനാണ് നാൻസിയുടെ ഭർത്താവും പാചകാധ്യാപകനുമായ ഡാനിയേൽ സി. ബ്രോഫി വെടിയേറ്റുമരിച്ചത്. നാൻസിയും ഡാനിയേലും 26 വർഷമായി ഒരുമിച്ചുജീവിക്കുകയാണ്. ഭർത്താവിന്റെ മരണത്തിൽ തീവ്രവേദന രേഖപ്പെടുത്തിക്കൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട നാൻസി, ഭർത്താവിനായി മെഴുകുതിരി കത്തിച്ചുള്ള പ്രാർഥനയ്ക്കും ആഹ്വാനംചെയ്തിരുന്നു. അതേസമയം, കൊലയിൽ നാൻസിക്കുള്ള പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും പോലീസ് പുറത്തുവിട്ടില്ല. കൊല നടത്തിയത് നാൻസിയാണെന്നാണ് സ്വകാര്യ കുറ്റാന്വേഷകർ വിശ്വസിക്കുന്നത് എന്നാണ് പോലീസിന്റെ ഭാഷ്യം. കൊലപാതകത്തിനും നിയമവിരുദ്ധമായി ആയുധം ഉപയോഗിച്ചതിനുമാണ് നാൻസിയുടെപേരിൽ കേസെടുത്തിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Mqk2Qg
via
IFTTT