തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ പോയത് വൈദ്യപരിശോധനയ്ക്കാണെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും മന്ത്രി ഇ.പി. ജയരാജൻ. എല്ലാ ദിവസവും അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യമായാണ് സർക്കാർ ഭാഗത്തുനിന്ന് ഔദ്യോഗികപ്രതികരണം. മുഖ്യമന്ത്രി മടങ്ങിയെത്താൻ വൈകിയാലും അടുത്തുതന്നെ മന്ത്രിസഭായോഗം ചേരും. നിങ്ങൾ (മാധ്യമങ്ങൾ) ഉത്കണ്ഠപ്പെടേണ്ടതില്ല. മന്ത്രിസഭ ചേരേണ്ട അടിയന്തരവിഷയമുണ്ടായാൽ ഉടൻ ചേരും. മുതിർന്ന മന്ത്രിമാർ എതിർത്തതിനെത്തുടർന്നാണ് മന്ത്രിസഭ ചേരാൻ സാധിക്കാത്തതെന്ന പ്രതിപക്ഷ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, ഇതൊക്കെ പണ്ടുനടന്നതല്ലേ, അതൊക്കെ മനസ്സിൽ തികട്ടിവരുന്നതാണ്. അതുപോലെയാണ് ഇന്നും നടക്കുന്നതെന്ന് കരുതുന്നതിനാലാണെന്നും അദ്ദേഹം മറുപടി നൽകി.സംസ്ഥാനത്ത് ഒരു ഭരണസ്തംഭനവുമില്ല. എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നു. ആക്ഷേപിക്കേണ്ടവർക്ക് ആക്ഷേപിക്കാം. ബുധനാഴ്ച മന്ത്രിസഭായോഗം ചേരാൻ തീരുമാനിച്ചതാണ്. ജില്ലകളിലെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരെല്ലാം പുറത്തായതിനാലാണ് ചേരാൻ സാധിക്കാതിരുന്നത്. 19-ന് മന്ത്രിസഭായോഗം ചേരുമോ എന്ന ചോദ്യത്തിന്, അന്നത്തേക്ക് എന്തായാലും താൻ വിളിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ മറുപടി.
from mathrubhumi.latestnews.rssfeed https://ift.tt/2NbtSLm
via
IFTTT