Breaking

Thursday, September 13, 2018

വിമാനത്തിൽ കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്നും അത്രയും നിലവാരം കുറഞ്ഞതാണെന്നും ശ്രീലങ്കൻ പ്രസിഡന്റ് സിരിസേന. നേപ്പാൾ സന്ദർശനത്തിന് ശേഷം മടങ്ങിവരവെ വിമാനത്തിൽ നൽകിയ കശുവണ്ടിപ്പരിപ്പാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഇത് വാങ്ങാൻ അനുമതി നൽകിയത് ആരാണെന്ന് തനിക്കറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ വിമർശനത്തെത്തുടർന്ന് അത്തരം കശുവണ്ടിപ്പരിപ്പ് നൽകുന്നത് നിർത്തിവെച്ചതായും വിമാനക്കമ്പനിക്ക് അവ നൽകുന്ന ദുബായിയിലെ വിതരണക്കാരനുമായുള്ള കരാർ അവസാനിപ്പിച്ചതായും വിമാനക്കമ്പനി വക്താവ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2CRhxHh
via IFTTT