ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് വീട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രിയിൽ നിന്നു മടങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയതായി ഞായറാഴ്ച രാത്രി 10.45ഓടെ രജനീകാന്ത് ട്വീറ്റ് ചെയ്തു. തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടർന്ന് ഒക്ടോബർ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഞായറാഴ്ച രാവിലെ ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു. Returned home 🙏 https://t.co/35VeiRDj7b — Rajinikanth (@rajinikanth) October 31, 2021 content highlights:Actor Rajinikanth Discharged From Chennai Hospital
from mathrubhumi.latestnews.rssfeed https://ift.tt/3jOPwDm
via
IFTTT