തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള ജില്ലകൾക്ക് മഞ്ഞ ജാഗ്രത നൽകി. കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ളിടങ്ങളിൽ മഞ്ഞ ജാഗ്രതയുണ്ട്. ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണം.നവംബർ മൂന്നുവരെ കേരളതീരത്തും നാലുവരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3CzuIae
via
IFTTT