Breaking

Friday, September 10, 2021

ആർ.എൻ. രവി പുതിയ തമിഴ്നാട് ഗവർണർ

ആർ. എൻ. രവി ചെന്നൈ : പുതിയ തമിഴ്നാട് ഗവർണറായി ആർ. എൻ. രവിയെ നിയമിച്ചു. നാഗാലാൻഡ് ഗവർണറായിരുന്നു. പഞ്ചാബിൻറെ അധികചുമതലകൂടി വഹിച്ചുവന്ന തമിഴ്നാട് ഗവർണറായിരുന്ന ബൻവരിലാൽ പുരോഹിതിനെ പഞ്ചാബ് ഗവർണറായി നിയമിച്ചു. പുതിയ സംസ്ഥാന ഗവർണറായ ആർ.എൻ. രവി ബിഹാർ സ്വദേശിയാണ്. കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇൻറലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറായി 2012-ലാണ് വിരമിച്ചത്. ഡെപ്യൂട്ടി ദേശീയസുരക്ഷാ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ജൂലായിലായിരുന്നു നാഗാലാൻഡ് ഗവർണറായി നിയമിതനായത്.


from mathrubhumi.latestnews.rssfeed https://ift.tt/3tsk5SS
via IFTTT