പാലക്കാട്: മണ്ണാർകാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് മരണം. നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിനാണ് തീപ്പിടിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നാല് നിലയുള്ള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. തീ ഇതിനകം പൂർണമായും അണച്ചിട്ടുണ്ട്. രണ്ട് തൊഴിലാളികളാണ് മരിച്ചത്. ഇവർ മലപ്പുറം കോട്ടക്കൽ സ്വദേശികളാണ്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഒരാൾ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാൽ ഫയർഫോഴ്സ് എത്തി തീ അണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്. കൂടുതൽ മരണങ്ങളില്ല എന്നാണ് വിവരം. Content Highlights:Two killed in Palakkad hotel fire
from mathrubhumi.latestnews.rssfeed https://ift.tt/3yUpT8N
via
IFTTT